ദീപാവലി വാരാന്ത്യത്തിൽ ഡൽഹി വായുമലിനീകരണത്തിലേക്ക്

തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുന്നതിനാൽ, വരാനിരിക്കുന്ന ദീപാവലി വാരാന്ത്യത്തിനായി ദേശീയ തലസ്ഥാനം ഒരുങ്ങുമ്പോൾ ന്യൂഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) ഇന്ന് രാവിലെ വളരെ മോശം വിഭാഗത്തിൽ തന്നെ തുടർന്നു. പലയിടത്തും വായു ഗുണനിലവാര സൂചിക 300ന് മുകളിൽ. ഇതിനോടകം GRAP 1 പ്രകാരം ഉള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) കണക്കനുസരിച്ച്, രാവിലെ 8 മണിക്ക് AQI 367 ആയി കാണപ്പെട്ടു. AQI റീഡിംഗിനെ നല്ലത് (0-50), തൃപ്തികരമായത് (51-100), മിതമായ മലിനീകരണം (101-200), മോശം (201-300), വളരെ മോശം (301-400), ഗുരുതരമായത് (401-500) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

ആനന്ദ് വിഹാർ, ബവാന, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിൽ യഥാക്രമം 276, 367, 310, 212 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്. ദ്വാരക സെക്ഷൻ 8-ൽ 305 ഉം, നെഹ്‌റു നഗറിൽ 269 ഉം, ഐജിഐ വിമാനത്താവളത്തിൽ (ടി3) 221 ഉം, രോഹിണിയിൽ 245 ഉം, പുസയിൽ 224 ഉം, ഇന്ത്യാ ഗേറ്റിൽ (200) ഉം വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തി.

spot_img

Related news

ഇഷ്ടികയും കത്തിയും ഉപയോഗിച്ച് അരുംകൊല; 5 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പിതാവിന്റെ മുൻ ഡ്രൈവർ

ഡൽഹിയിൽ 5 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തി. ഇഷ്ടിക യും...

ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുമലിനീകരണം രൂക്ഷം

ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുമലിനീകരണം രൂക്ഷം. രാവിലെ 7ന് വായു ഗുണനിലവാര...

‘ദീപങ്ങളുടെ ഉത്സവം’; ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി നാടും നഗരവും

നാളെ ഒക്ടോബർ 20, രാജ്യമെമ്പാടും ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുകയാണ്.ഇന്ത്യയിൽ വിപുലമായി...

വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ മുടി; എയര്‍ ഇന്ത്യക്ക് 35,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി

ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ മുടി കണ്ടെത്തിയതില്‍, കമ്പനി...

നിമിഷപ്രിയ കേസ്: ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ...