മിനിസ്റ്റേഴ്‌സ് എക്സില്ലൻസ് അവാർഡിന് അർഹത നേടി ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ്

ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തിയതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ കോളേജുകൾക്ക് ഏർപ്പെടുത്തിയ മിനിസ്റ്റേഴ്‌സ് എക്സില്ലൻസ് അവാർഡിന് ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജും അർഹത നേടി. നാക്കിൽ ഉയർന്ന ഗ്രേഡ് ലഭിച്ചതിന് ആണ് കോളേജിന് അവാർഡ്. തിരുവനന്തപുരത്തു നടന്ന അവാർഡ് ദാന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്നും കോളേജ് മാനേജിങ് സെക്രട്ടറി കെ.ടി ആസാദാലി, പ്രിൻസിപ്പാൾ ഡോ. സി.പി മുഹമ്മദ് കുട്ടി, കോളേജ് ഐ. ക്യു.എ.സി കോഓർഡിനേറ്റർ എം.പി ഫസീല എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ കെ.സുധീർ ഐ.എ.എസ്‌, നാക്‌ ഉപദേശകൻ ഡോ. ദേവേന്ദ്ര കൗടെ, വിവിധ യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർ എന്നിവർ പങ്കെടുത്തു.

spot_img

Related news

അനധികൃത ബോർഡുകൾക്കെതിരെ കർശന നടപടി; 5,000 രൂപ പിഴ

തിരുവനന്തപുരം: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾക്കും ബാനറുകൾക്കുമെതിരെ കർശന നടപടിയുമായി...

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; വിവിധ റെയ്ഡുകളിലായി പിടികൂടിയത് 98 കിലോ കഞ്ചാവ്

ഒറ്റപ്പാലം: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 27 കിലോ കഞ്ചാവ് പിടികൂടി. വിവേക്...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളിൽ ചെന്നെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: അടിമാലിയിൽ ഒരു വയസ്സുകാരായ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ്...

പുനലൂരിൽ പത്മ കഫേ; ‘നിർമാണത്തിന് നേതൃത്വം നൽകിയത് ഞാൻ’ എന്ന് ഗണേഷ് കുമാർ

പത്തനംതിട്ട: പുനലൂരിൽ പത്‌മ കഫേ യാഥാർഥ്യമാക്കിയത് താനാണെന്ന് മുൻ മന്ത്രി കെ.ബി....