പ്രവാചക സ്മരണയിൽ ഇന്ന് നബിദിനം; മദ്രസകളില്‍ പ്രത്യേക ആഘോഷ പരിപാടികള്‍

പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്മരണ പുതുക്കി ഇസ്‌ലാം മതവിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആണ് ഇന്ന്. ഇസ്ലാമിന്റെ കരുണയും മനുഷ്യ സ്നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന ദിനമായാണ് നബിദിനം കൊണ്ടാടുന്നത്.

അറബി മാസം റബീഉല്‍ അവ്വല്‍ 12ന് ആണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജനനം. പ്രാചകന്റെ 1500ആം നബിദിനമാണ് ഇന്നത്തേത്. ചെറു പ്രായം മുതല്‍ അനാഥനായി വളര്‍ന്ന മുഹമ്മദ് നബിക്ക് നാല്പതാം വയസിലാണ് പ്രവാചകത്വം ലഭിച്ചത്. പള്ളികളിലും മദ്രസകളിലും മൗലിദ് പാരായണം ചെയ്തും ഘോഷ യാത്രകള്‍ സംഘടിപ്പിച്ചുമാണ് നബിദിനം കൊണ്ടാടുന്നത്. നബി സന്ദേശമായ സഹിഷ്ണുതയും മനുഷ്യ സ്നേഹവുമാണ് ഇത്തരം പരിപാടികളിലൂടെ സമൂഹത്തില്‍ പകരുന്നത്.

കുട്ടികള്‍ക്കായി മദ്രസകള്‍ കേന്ദ്രീകരിച്ച് വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കും. പ്രവാചകന്റെ ഉപദേശങ്ങളും ജീവിത മാതൃകകളും അനുസ്മരിച്ച് മതപണ്ഡിതരുടെ ഉദ്‌ബോധനവും ഉണ്ടാകും. ജാതിമത ഭേദമന്യേ അന്നദാനവും നബിദിനത്തിന്റെ ഭാഗമാണ്. റബീഉല്‍ അവ്വല്‍ ഒന്നിന് ആരംഭിച്ച വിപുലമായ മൗലിദ് പാരായണങ്ങള്‍ക്ക് നബിദിന ആഘോഷത്തോടെ സമാപനമാകും.

spot_img

Related news

വയനാട് ടൗൺഷിപ്പ് നിർമ്മാണം ഈ വർഷത്തോടെ പൂർത്തിയാക്കു: മന്ത്രി ടി. സിദ്ദിഖ്

വയനാട് സർക്കാർ ടൗൺഷിപ്പിലെ ബാക്കി വീടുകളുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ...

വയനാട്ടിൽ വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ നിരക്ക് കൂട്ടി? മിനിമം ചാർജ് മൂന്ന് രൂപയാക്കി ബസ് ഉടമകൾ

വയനാട്ടിൽ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന്...

ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ ‘ദൃക്‌സാക്ഷി’; ഇന്ന് കൊലക്കേസിൽ അഴിക്കുള്ളിൽ; നെയ്യാറ്റിൻകരയിൽ നാടകീയ അറസ്റ്റ്!

നെയ്യാറ്റിൻകരയിൽ 22കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇന്നലെ...

മരുന്നിന്റെ മറവിൽ ലഹരി; മെഡിക്കൽ ഷോപ്പുകളിൽ പരിശോധന ശക്തമാക്കാൻ ആഭ്യന്തരമന്ത്രി

മെഡിക്കൽ ഷോപ്പുകളുടെ മറവിൽ ചിലയിടങ്ങളിൽ ലഹരി മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണവുമായി...

മരണത്തിലും മങ്ങാത്ത കാരുണ്യം; മസ്തിഷ്കമരണം സംഭവിച്ച 7 വയസ്സുകാരന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനകുന്നു!

വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച തമിഴ്നാട് തിരുനൽവേലി സ്വദേശിയായ 7 വയസ്സുകാരൻ ലോകിനേനി...