നിലമ്പൂര്‍ വിധിയെഴുതുന്നു; പുതിയ എംഎല്‍എയെ തിങ്കളാഴ്ച അറിയാം

മൂന്ന് മുന്നണികളുടേയും പി.വി അന്‍വറിന്റേയും അഭിമാന പോരാട്ടം നടക്കുന്ന നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പതിനാല് പ്രശ്നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. സ്വതന്ത്രനായി മത്സരിക്കുന്ന പി.വി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. നിലമ്പൂര്‍ ടൗണ്‍, നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് രാവിലെ തന്നെ ദൃശ്യമാകുന്നത്. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ മണ്ഡലം.

മാങ്കുത്ത് എല്‍പി സ്‌കൂളിലെ 202-ാം ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് വോട്ട് രേഖപ്പെടുത്തി. പിതാവിനൊപ്പമാണ് സ്വരാജ് വോട്ട് ചെയ്യാനെത്തിയത്. മുക്കട്ട എല്‍പി സ്‌കൂളില്‍ നാടകപ്രവര്‍ത്തകയും നടിയുമായ നിലമ്പൂര്‍ ആയിഷ വോട്ട് ചെയ്തു.

ഏഴ് പഞ്ചായത്തുകളും ഒരു മുന്‍സിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ ആകെ ക്രമീകരിച്ചിരിക്കുന്ന 263 ബൂത്തുകള്‍. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്.

316 പ്രിസൈഡിങ് ഓഫീസര്‍സും 975 പോളിംഗ് ഉദ്യോഗസ്ഥരും അടക്കം 1301 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും ശക്തമായ വിന്യാസവും ഒരുക്കിയിട്ടുണ്ട്.

spot_img

Related news

മലപ്പുറത്ത് നാല് വയസ്സുകാരി കാറിടിച്ച് മരിച്ച സംഭവം; കാറോടിച്ച യുവതി അറസ്റ്റിൽ

മലപ്പുറം മങ്കടയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വീടിന്റെ മതിൽ തകർന്ന് നാല്...

മലപ്പുറത്ത് എസ്എസ്എൽസി പരീക്ഷാഫലത്തിന് പിന്നാലെ പതിനഞ്ചുകാരൻ മരിച്ച നിലയിൽ; നോവായി ഷംസാൻ

മലപ്പുറം പുൽപ്പറ്റയിൽ എസ്എസ്എൽസി പരീക്ഷാഫലം വന്നതിന് പിന്നാലെ പതിനഞ്ചുകാരനെ വീടിനുള്ളിൽ മരിച്ച...

പഠിച്ച പാഠം പാഴായില്ല; മുങ്ങിത്താഴ്ന്ന സുഹൃത്തിനും വല്യുപ്പയ്ക്കും രക്ഷകനായി അഞ്ചാം ക്ലാസ്സുകാരൻ

മലപ്പുറം വഴിക്കടവിൽ പുന്നപ്പുഴയുടെ ആഴങ്ങളിൽ മുങ്ങിത്താഴ്ന്ന എട്ടു വയസ്സുകാരനെയും രക്ഷിക്കാൻ ശ്രമിച്ച...

ഡ്യൂട്ടിക്കിടെ പ്രകൃതിവിരുദ്ധ പീഡനം; തിരൂർ നഗരസഭ ജീവനക്കാരൻ അറസ്റ്റിൽ

തിരൂർ നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരൻ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ...