പ്രവാസി കൂട്ടായ്മയായ ഫേസ് വളാഞ്ചേരി ഹെൽത്ത് കാർഡ് വിതരണോദ്‌ഘാടനം നടത്തി

യു.എ.ഇയിലെ വളാഞ്ചേരി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ഫേസ് വളാഞ്ചേരിയും, വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റലും സംയുക്തമായി അവതരിപ്പിച്ച ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കപ്പെട്ടു. വളാഞ്ചേരി ഡോക്ടര്‍സ് ക്ലബ്ബില്‍ വെച്ച് നടന്ന വിപുലമായ ചടങ്ങില്‍ നടക്കാവ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. എന്‍ മുഹമ്മദലിയില്‍ നിന്ന് വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ ഏറ്റുവാങ്ങി. ഫേസ് വളാഞ്ചേരി പ്രസിഡന്റ് അദീബ് കോപ്പിലാത്തിനു കൈമാറി.

ഫേസ് വളാഞ്ചേരിയുടെ ഈ വര്‍ഷത്തെ കര്‍മപദ്ധതികളിലൊന്നായ ഹെല്‍ത്ത് കാര്‍ഡിന്റെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. ഹെല്‍ത്ത് കാര്‍ഡ് ഫേസ് വളാഞ്ചേരി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രയോജനകമാകുന്ന വിധത്തിലാണ് ഹെല്‍ത്ത് കാര്‍ഡ് രൂപ കല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ഫേസ് വളാഞ്ചേരി പ്രസിഡന്റ് അദീബ് കോപ്പിലാത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സങ്കടനയുടെ മുന്‍പ്രസിഡന്റ് എം.എ വളാഞ്ചേരി സ്വാഗതം അവതരിപ്പിച്ചു.

വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ റംല മുഹമ്മദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം മാരാത്ത്, സി അച്യുതന്‍ എന്നിവര്‍ സംസാരിച്ചു. സലാം വളാഞ്ചേരി, വി.പി സാലിഹ്, മുഹമ്മദലി നീറ്റുകാട്ടില്‍, സി ഉണ്ണികൃഷ്ണന്‍, പ്രഭാകരന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഫേസ് വളാഞ്ചേരി വൈസ് പ്രസിഡന്റ് മുഹമ്മദ് റിനീഷ്, സെക്രട്ടറി ഫൈസല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷ്റഫ്, സക്കീര്‍, നിയാസ് മുണ്ടശ്ശേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

spot_img

Related news

“താനൂരില്ല, ലക്ഷ്യം തിരൂർ”; പിണങ്ങി മാറി മന്ത്രി അബ്ദുറഹിമാൻ, സി.പി.ഐ.എം സ്ഥാനാർത്ഥി പട്ടികയിൽ അഴിച്ചുപണിക്ക് സാധ്യത

മലപ്പുറം: സിപിഐഎമ്മിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടിടങ്ങളില്‍ മാറ്റം വരാന്‍ സാധ്യത. താനൂരില്‍...

മിണ്ടാപ്രാണിക്ക് ജീവൻ നൽകാൻ കിണറ്റിലിറങ്ങി; മലപ്പുറത്ത് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

മലപ്പുറം: കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെ മുതുവല്ലൂര്‍ വെട്ടുകാട് രണ്ട് ഇതരസംസ്ഥാന...

കോട്ടക്കലിൽ വീണ്ടും കാൽപ്പന്താരവം; അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ലോഗോ പ്രകാശനം ചെയ്തു

17-ാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം...

കളിച്ചുചിരിച്ചു നടന്ന അബാൻ ഇനിയില്ല; തിരൂരിൽ അഞ്ചു വയസ്സുകാരന്റെ മരണം വിശ്വസിക്കാനാവാതെ നാട്

തിരൂർ: നടുവിലങ്ങാടിയിൽ അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. നടുവിലങ്ങാടി കെ.പി മുഹമ്മദ്...

ചായ കിട്ടിയില്ല; നിലമ്പൂരിൽ മക്കളുടെ മുന്നിലിട്ട് മരുമകളെ വെട്ടിക്കൊന്ന് ഭർതൃമാതാവ്!

മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി സുനിൽ...