വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്‌നം. ഞായറാഴ്ച രാത്രി 10 മണിയോടെ കണ്ണൂര്‍ തൃപ്പങ്ങോട്ടൂരിലാണ് സംഭവം. 22 മാസം പ്രായമുള്ള കുഞ്ഞ് കണ്ണൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍. കുട്ടിക്ക് അപസ്മാര രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പെട്ടന്നുണ്ടായ ശബ്ദത്തെ തുടര്‍ന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അല്‍പ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചത്.

അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ് റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവന്‍ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

spot_img

Related news

“കേരളം ജയിക്കും, യുഡിഎഫ് നയിക്കും”: സർക്കാരിനെതിരെ പോർവിളിയുമായി യുഡിഎഫ് പോസ്റ്ററുകൾ

തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി സർക്കാരിനെതിരെ യുഡിഎഫ് പരസ്യം. കേരളം ജയിക്കും, യുഡിഎഫ്...

പിണറായി വിജയൻ ധർമ്മടത്ത്; കെ.കെ ശൈലജ പേരാവൂരിൽ; സിപിഐഎം പട്ടികയിൽ സർപ്രൈസ് പേരുകളും

സംസ്ഥാന രാഷ്ട്രീയത്തെ ആവേശത്തിലാക്കി സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി...

തൃത്താലയിൽ പോരാട്ടം കനക്കുന്നു; മന്ത്രി എം.ബി. രാജേഷ് തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥി

തൃത്താല നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മന്ത്രി എം.ബി. രാജേഷ് വീണ്ടും മത്സരരംഗത്തിറങ്ങുന്നു....

കണ്ണീരായി മൊറയൂർ അപകടം; ചികിത്സയിലായിരുന്ന പിതാവും മരിച്ചു, ഒരു കുടുംബത്തിലെ നാലുപേർക്ക് വിട

കൊണ്ടോട്ടി മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ മരണം നാലായി. മൊറയൂർ വാലഞ്ചേരിയിൽ ബസ്സും കാറും...

അങ്കത്തട്ടൊരുങ്ങി: വോട്ടെടുപ്പ് തീയതി വന്നാലുടൻ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും; യു.ഡി.എഫും ബി.ജെ.പിയും നാളെ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വൈകിട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തിൽ കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും...