ലൈംഗിക അധിക്ഷേപ കേസ്: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി

ദ്വയാര്‍ഥ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. 3.30ഓടെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവരും. ബോബിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബോബിയുടെ പരാതിയില്‍ ദ്വയാര്‍ഥമില്ലെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി അധിക്ഷേപം തുടരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ബോബി ചെമ്മണ്ണൂര്‍ പല പൊതുവേദികളിലും ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഒരു സെലിബ്രിറ്റിയാണെന്ന് പറയുന്ന ഇയാള്‍ എന്തിനാണ് ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു. ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ഥമുള്ള തരം പരാമര്‍ശങ്ങള്‍ നടത്തുന്നതും ഫലിതമെന്ന മട്ടില്‍ ലൈംഗിക ചുവയുള്ള കമന്റുകള്‍ പറയുന്നതുമായ വിഡിയോകള്‍ കോടതി പരിശോധിച്ചിട്ടുണ്ട്. പരാതിയ്ക്ക് ആസ്പദമായ പരിപാടിയില്‍ വെച്ച് ബോബി ഒരു തെറ്റും ചെയ്തില്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

പൊതുജനം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം മനസിലാക്കണമെന്ന് കോടതി പറഞ്ഞു. ബോബിയ്ക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളുടെ പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റിടുന്നവര്‍ക്ക് പ്രോത്സാഹനമാകുമെന്നുമാണ് പ്രോസിക്യൂഷന്‍ സൂചിപ്പിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ആര്‍ക്കെതിരെ എന്തും എഴുതാം എന്ന അവസ്ഥയാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പരാതിക്കാരിയെ ജാമ്യപേക്ഷയില്‍ വീണ്ടും ബോബി ചെമ്മണ്ണൂര്‍ അപമാനിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാമര്‍ശം പിന്‍വലിക്കുന്നതായി പ്രതിഭാഗം അറിയിച്ചു. ബോബി ചെമ്മണ്ണൂരിന്റെ കസ്റ്റഡി ആവശ്യമാണോ എന്ന് കോടതി ആരാഞ്ഞിട്ടുണ്ട്. 3.30ന് ഉത്തരവിറങ്ങിയാലേ ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരൂ.

spot_img

Related news

പ്ലസ് ടു ഫലം വന്നു; 77.97% വിജയത്തോടെ കേരളം; ഇത്തവണയും ‘പെൺകരുത്ത്’!

സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി...

മന്ത്രവാദത്തിന്റെ മറവിൽ ക്രൂരത; സഹോദരിമാരെ പീഡിപ്പിച്ച വ്യാജ സിദ്ധൻ ഒടുവിൽ പിടിയിൽ!

തിരുവനന്തപുരം കിളിമാനൂരില്‍ മന്ത്രവാദം മറയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതി പിടിയില്‍....

അഴിമതി കാണിച്ചാൽ AI പിടിക്കും; വിജിലൻസിന്റെ കളി ഇനി ‘ഓപ്പറേഷൻ സീറോ’യിലൂടെ

സംസ്ഥാനത്ത് അഴിമതിക്കും മയക്കുമരുന്നിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി സർക്കാർ. അഴിമതിയുടെ വേരറുക്കാൻ എഐ...

9 വർഷത്തെ കനൽവഴി; ഹർഷീനയ്ക്ക് ഒടുവിൽ നീതി, മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു!

വയറ്റിൽ കത്രിക കുടുങ്ങി തീരാദുരിതത്തിലായ ഹർഷീനയുടെ കണ്ണീരിനും കാത്തിരിപ്പിനും ഒടുവിൽ നീതി....

തുടങ്ങിയിട്ട് ഒരു മാസം; മുളന്തുരുത്തിയിൽ കുടുംബശ്രീ കഫേ കത്തിയമർന്നു, വൻ നാശനഷ്ടം!

 കൊച്ചി: മുളന്തുരുത്തി തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന ‘കഫെ ആൻഡ് റസ്റ്ററന്റി’ൽ രാത്രിയിൽ ഉണ്ടായ...