കഞ്ചാവ് ബീഡി കത്തിക്കാന്‍ വര്‍ക്ക് ഷോപ്പ് ആണെന്ന് കരുതി തീപ്പെട്ടി ചോദിച്ചെത്തിയത് എക്‌സൈസ് ഓഫീസില്‍; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

അടിമാലി: കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസില്‍. തൃശ്ശൂരില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് തീ ചോദിച്ച് ഇടുക്കി അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് കയറിച്ചെന്നത്.

ഇവരില്‍ ഒരാളില്‍ നിന്ന് 5 ഗ്രാം കഞ്ചാവും രണ്ടാമത്തെയാളില്‍ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 2 പേര്‍ക്കെതിരെയും കേസെടുത്തു. ശേഷം രണ്ട് പേരെയും അധ്യാപകര്‍ക്കൊപ്പം വിട്ടയച്ചു. യൂണിഫോമില്‍ ഉള്ളവരെ കണ്ടതോടെ തിരിച്ചു ഓടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി.

കേസില്‍ പിടിച്ച വാഹനങ്ങള്‍ എക്‌സൈസ് ഓഫീസിന്റെ പിന്‍വശത്തായി കിടക്കുന്നത് കണ്ട് വര്‍ക്ക് ഷോപ്പ് ആണെന്ന് കരുതിയാണ് കയറിയതെന്ന് കുട്ടികള്‍ പറഞ്ഞതായി എക്‌സൈസ് അറിയിച്ചു. ഓഫീസിന്റെ പിന്‍വശത്തൂടെ കയറിയതിനാല്‍ ബോര്‍ഡ് കണ്ടില്ല.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയാത്തിന്റെ പരിശോധനയില്‍ ഒരു കുട്ടിയുടെ പക്കല്‍ നിന്ന് അഞ്ചു ഗ്രാം കഞ്ചാവ് മറ്റൊരു കുട്ടിയുടെ കയ്യില്‍ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ഉദ്യോഗസ്ഥര്‍ കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.

spot_img

Related news

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട്...

കുംഭമേള വൈറൽ താരം കേരളത്തിൽ സുരക്ഷിത; കൊണ്ടുപോകാനുള്ള എം.പി പോലീസിന്റെ നീക്കം തടഞ്ഞ് കേരള പോലീസ്

കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയെയും ഭർത്താവിനെയും മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങൾ സജീവമായതോടെ അതീവ...

അൾട്രാവയലറ്റ് ഭീഷണിയിൽ ജാഗ്രത; സൂര്യാഘാതത്തെ തടയാൻ ഇവ ശ്രദ്ധിക്കൂ…

സംസ്ഥാനത്ത് ചൂട് റെക്കോർഡുകൾ ഭേദിച്ച് ഉയരുകയാണ്. അൾട്രാവയലറ്റ് വികിരണതോത് വർധിക്കുന്നത് സൂര്യാഘാതമടക്കമുള്ള...

യുഡിഎഫിൽ ‘മുഖ്യമന്ത്രി’ പോര് മുറുകുന്നു; ലീഗിന് അതൃപ്തി, ഹൈക്കമാൻഡ് ഇടപെടുന്നു

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, യുഡിഎഫ്...