വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ പുരസ്കാരം നോവലിസ്റ്റ് എസ് ഹരീഷിന്. 46ാമത് വയലാര്‍ അവാര്‍ഡിനാണ് എസ് ഹരീഷ് അര്‍ഹനായത്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ മീശ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായത്. മീശ കൂടാതെ മികവുറ്റ നിരവധി ചെറുകഥകളും ഹരീഷിന്റേതായുണ്ട്. മീശ, അപ്പന്, രസവിദ്യയുടെ ചരിത്രം മുതലായവയാണ് ഹരീഷിന്റെ പ്രധാന കൃതികള്‍.