സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത;12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. അടുത്ത നാല് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദി തീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച ഇടങ്ങളിലും പ്രദേശവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് ലഭിക്കുക.

spot_img

Related news

വി.വി രാജേഷ് തലസ്ഥാന ന​ഗരിയുടെ നാഥൻ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. 51 വോട്ടുകള്‍...

തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ ചുമതലയേറ്റു; തർക്കങ്ങൾക്കൊടുവിൽ വോട്ട് രേഖപ്പെടുത്തി ലാലി ജെയിംസ്

തൃശൂർ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റു. മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ...

കൊച്ചി കോർപ്പറേഷന്റെ പുതിയ അമരക്കാരിയായി വി.കെ മിനിമോൾ

വികെ മിനിമോൾ കൊച്ചി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുത്തു. സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവിൻ്റെ...

രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ; പാലാ നഗരസഭയുടെ ഭരണചക്രം ഇനി 21-കാരി ദിയ പുളിക്കക്കണ്ടത്തിന്റെ കൈകളിൽ

കോട്ടയം: പാലാ നഗരസഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് യുഡിഎഫ്. സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച്...

കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്നായി വെളളത്തിൽ വളർത്തുന്ന 14.7 കിലോ ഹൈഡ്രോപോണിക് വീഡ് പിടികൂടി

കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്നായി വെളളത്തിൽ വളർത്തുന്ന 14.7 കിലോ ഹൈഡ്രോപോണിക്...