ദുര്‍ഗാദാസ് ശിശുപാലന്റെ നുണ- വിദ്വേഷ പ്രചരണം: നടപടിയാവശ്യപ്പെട്ട് നഴ്‌സുമാരുടെ സംഘടന

ഗള്‍ഫിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് തീവ്രവാദികള്‍ക്ക് ലൈംഗികസേവയ്ക്ക് വേണ്ടിയാണെന്ന സംഘ്പരിവാര്‍ സംഘടനയായ കേരളീയം ഖത്തറിന്റെ പ്രസിഡന്റും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഖത്തര്‍ മലയാളം മിഷന്‍ കോഡിനേറ്ററുമായ ദുര്‍ഗാദാസ് ശിശുപാലന്റെ നുണ- വിദ്വേഷ പ്രചരണത്തിനെതിരേ ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യയുടെ ഖത്തര്‍ ചാപ്റ്റര്‍.

ദുര്‍ഗാദാസിന്റെ പ്രസ്താവന അംഗീകരിക്കാനാവാത്തതാണെന്നു വ്യക്തമാക്കിയ സംഘടന വിഷയം ഖത്തര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും നടപടി എടുക്കാന്‍ അഭ്യര്‍ഥിച്ചതായും യുഎന്‍ഐക്യു പ്രസിഡന്റ് മിനി സുബി, ജനറല്‍ സെക്രട്ടറി സാബിദ് പാമ്പാടി എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതേ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചതായും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...