15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ ആര്‍.സി. പുതുക്കല്‍ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ 10 ഇരട്ടി വരെ വര്‍ധിക്കും

15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കല്‍ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ 10 ഇരട്ടി വരെ വര്‍ധിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നിര്‍ദേശം. 2021 ഒക്ടോബറില്‍ ഇറക്കിയ ജി.എസ്.ആറില്‍ ഇതുവരെ മാറ്റമില്ലാത്തതിനാല്‍ ഉത്തരവ് ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാവും.

പുതുക്കല്‍ നിരക്കിനൊപ്പം പിഴസംഖ്യ മാസംതോറും വര്‍ധിക്കും. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക 15 വര്‍ഷം കഴിഞ്ഞ ബൈക്കുകളെയും കാറുകളെയുമാണ്. കേന്ദ്ര പൊളിക്കല്‍ നയത്തിന്റെ (സ്‌ക്രാപ്പിങ് പോളിസി) ഭാഗമായാണ് ഈ നീക്കമെന്ന് കരുതുന്നു. ചില വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരക്കിലും വര്‍ധനയുണ്ട്.

മോട്ടോര്‍സൈക്കിളിന് നിലവില്‍ 360 രൂപയുള്ളത് 1000 രൂപയാകും. കാറിന് 700 രൂപയുള്ളത് 5000 രൂപയാകും. ഓട്ടോ ഉള്‍പ്പെടെയുള്ള ത്രീവീലറിന് 2500 രൂപ അടയ്ക്കണം. നിലവില്‍ 500 രൂപയാണ്. 15 വര്‍ഷം കഴിഞ്ഞ കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും വന്‍ വര്‍ധനയാണ് ഏപ്രില്‍ ഒന്നുമുതല്‍ വരുന്നത്. 900 രൂപ വരുന്ന മീഡിയം ഗുഡ്‌സിന് 10,000 രൂപ അടയ്ക്കണം.

വണ്ടിയുടെ ആര്‍.സി. പുതുക്കാന്‍ വൈകിയാല്‍ വണ്ടി തൂക്കിവില്‍ക്കേണ്ട അവസ്ഥ വരും. നിലവില്‍ 15 വര്‍ഷം കഴിഞ്ഞ മോട്ടോര്‍ സൈക്കിള്‍ പുതുക്കാന്‍ മറന്നാല്‍ 3000 രൂപ പിഴയും 300 രൂപ ഡിലേ ഫീയും (വൈകിയതിന്) ഒപ്പം 360 രൂപ പുതുക്കല്‍ ഫീസും നല്‍കണം. ഏകദേശം ഇത് 3600 രൂപ വരും. ഇനി ഡിലേ ഫീസ് മോട്ടോര്‍ സൈക്കിളിന് ഒരുമാസം 300 രൂപ വെച്ച് കൂട്ടും.

അതായത് ഒരുവര്‍ഷം 3600 രൂപ ഇത് മാത്രമായി അടയ്ക്കണം. അടയ്ക്കാന്‍ മറന്ന് കൂടുതല്‍ വര്‍ഷമായാല്‍ വണ്ടി തൂക്കിവില്‍ക്കുക മാത്രമേ ചെയ്യാനുള്ളൂ. കാറിന് 500 രൂപയാണ് മാസം വര്‍ധിക്കുക.

spot_img

Related news

സോനം വാങ്ചുക് ആശുപത്രിവിട്ടു; രാജ്ഘട്ടിലേക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ നിരാഹാര സമരം നടത്തിയ...

എഥനോൾ ചേർത്ത പെട്രോളിനെതിരെ ഗതാഗത യൂണിയനുകൾ; ആഗസ്റ്റ് നാലിന് പാർലമെന്റ് മാർച്ച്

ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്നതിനെതിരായ പ്രതിഷേധവുമായി ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകൾ രംഗത്ത്. ഡൽഹി ടാക്‌സി,...

വിദ്യാർഥി പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി: സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ...

അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് കേസ്: ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന്...

ഡൽഹി സമരം: പൊലീസ് നടപടിയിൽ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ്; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ പാർലമെന്റിൽ പ്രതിഷേധം...