ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ച് അസഭ്യവും ഭീഷണിയും; 46കാരൻ അറസ്റ്റിൽ

മലപ്പുറം: ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ. പാവിട്ടപ്പുറം ഒതളൂർ സ്വദേശി കോട്ടേലവളപ്പിൽ പ്രേമരാജൻ (46) ആണ് അറസ്റ്റിലായത്. മൈസൂരിൽ എത്തിയാണ് ചങ്ങരംകുളം പോലീസ് പ്രതിയെ പിടികൂടിയത്. പോലീസ് സ്റ്റേഷനിലേക്ക് തുടർച്ചയായി ഫോൺ വിളിച്ച് അസഭ്യവർഷവും ഭീഷണിയും നടത്തിയതിനെ തുടർന്നാണ് നടപടി.

നേരത്തെയും സമാനമായ രീതിയിൽ സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചതിന് പ്രേമരാജനെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ പിന്നീട് വീണ്ടും സ്റ്റേഷനിലേക്ക് വിളിച്ച് ശല്യം തുടരുകയായിരുന്നു. പെട്രോൾ പമ്പിന് തീപിടിച്ചുവെന്ന് പറഞ്ഞ് പോലീസിലേക്ക് ഫോൺ വിളിച്ച് കബളിപ്പിച്ചതായും പ്രേമരാജനെതിരെ ആരോപണമുണ്ട്. വ്യാജവിവരം നൽകി പോലീസിനെ തെറ്റിദ്ധരിപ്പിച്ചതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. തുടർച്ചയായ ഫോൺ വിളികളും ഭീഷണിയും ഉണ്ടായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി മൈസൂരിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ചങ്ങരംകുളം പോലീസ് സംഘം മൈസൂരിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

spot_img

Related news

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പൊതുഭരണ വകുപ്പുമായി...

പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: തിരുവമ്പാടിയിൽ വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി...

ബെവ്‌കോയുടെ സെൽഫ് വെൻഡിംഗ് മെഷീൻ നീക്കത്തിനെതിരെ കെസിബിസി; ‘മദ്യലഭ്യത കുറയ്ക്കണം’

കൊച്ചി: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാൻ സെൽഫ് വെൻഡിംഗ് മെഷീനുകൾ അവതരിപ്പിക്കാനുള്ള...

ജിജി തോംസൺ ബിജെപിയിൽ ചേരാൻ ശ്രമിച്ചെന്ന് ജിജി ജോസഫ്; 2017ലെ ചിത്രങ്ങൾ പുറത്തുവിട്ട് ആരോപണം

കൊച്ചി: മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി...

ആറളത്തെ മോഴയെ പിടിക്കാൻ ഓപ്പറേഷൻ ‘കണ്ണൂർ മഖ്ന’; കുങ്കിയാനകൾ എത്തി

ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീഷണിയായ മോഴയാനയെ പിടികൂടാനുള്ള ദൗത്യത്തിന്...