കമലമ്മയുടെ വീട്ടിൽ നിന്ന് പ്ലാസ്റ്റിക്കിനൊപ്പം കിട്ടിയത് 2 പവൻ! ഉദ്യോഗസ്ഥരെ അറിയിച്ച് സത്യസന്ധത കാട്ടി ഹരിതകർമസേനാംഗങ്ങൾ


ഹരിപ്പാട്: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ ലഭിച്ച രണ്ട് പവനോളം തൂക്കമുള്ള സ്വർണ മോതിരങ്ങൾ ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമസേനാംഗങ്ങൾ മാതൃകയായി. ചിങ്ങോലി പോക്കാട്ട് കമലമ്മയുടെ വീട്ടിൽനിന്ന് പ്ലാസ്റ്റിക് എടുക്കുന്നതിനിടെയാണ് ഒമ്പതാം വാർഡിലെ ഹരിതകർമസേനാംഗങ്ങളായ ബിന്ദു, ബീന എന്നിവർക്ക് സ്വർണ മോതിരങ്ങൾ ലഭിച്ചത്. ഇവർ വിവരം വിഇഒ അജിത്തിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബി സുധാകരൻ, അംഗങ്ങളായ സരിതാ ജയപ്രകാശ്, മീനാകുമാരി, എച്ച് സി ഹരിപ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ ബിന്ദുവും ബീനയും ചേർന്ന് മോതിരങ്ങൾ കമലമ്മയ്ക്ക് കൈമാറി.

spot_img

Related news

ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കും പൂട്ടിട്ട് ക്രൈംബ്രാഞ്ച്; സുരക്ഷാ ജീവനക്കാർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ...

കുമ്പളങ്ങിയിൽ മധ്യവയസ്‌കനെ പച്ചക്കറി കടയ്ക്കുള്ളിൽ വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തി!

കൊച്ചി: എറണാകുളം കുമ്പളങ്ങിയിൽ മധ്യവയസ്കനെ വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ...

പെരിയ ഇരട്ടക്കൊലക്കേസ്: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അടിയന്തര ഇടപെടൽ; നാല് പ്രതികളുടെ പരോൾ തടഞ്ഞു!

കാസർഗോഡ്: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പെരിയ കല്ല്യോട്ട് ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ കൂട്ടപ്പരോൾ...

ഓപ്പറേഷൻ നുംഖോർ: ഭൂട്ടാൻ ആഡംബര കാർ കടത്തുകേസിലെ ‘കിങ്പിൻ’ ജയ്പൂർ സ്വദേശി യാഷ് കസ്റ്റംസ് പിടിയിൽ!

കൊച്ചി: ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് നികുതി വെട്ടിച്ച് ആഡംബര കാറുകൾ അനധികൃതമായി...