18.5 ഏക്കർ ഭൂമിയേറ്റെടുക്കും കരിപ്പൂർ റൺവേ വികസനത്തിന് ;നഷ്ടപരിഹാരം ദേശീയപാത മാതൃകയിൽ

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനത്തിന് ഭൂമിയേറ്റെടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ഭൂമിയേറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

റൺവേ വികസനത്തിന് 18.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. ദേശീയപാതക്ക് ഭൂമിയേറ്റെടുത്ത മാതൃകയിൽ ഈ ഭൂമിക്ക് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു.

വിമാനത്താവള അതോറിറ്റിയിൽ നിന്ന്​ പുതിയ നിർദേശങ്ങൾ വൈകുന്നതിനാൽ സ്ഥലമേറ്റെടുക്കലുമായി മുന്നോട്ട്​ പോകാൻ സാധിക്കുന്നില്ലെന്ന്​ റവന്യൂ മന്ത്രി കെ. രാജൻ നേരത്തെ നിയമസഭയിൽ അറിയിച്ചിരുന്നു. ഭൂമിയേറ്റെടുക്കലിനായി നേരത്തേ ഉത്തരവുകൾ ഇറക്കിയെങ്കിലും വിവിധ കോണുകളിൽനിന്നുള്ള എതിർപ്പിന്‍റെ അടിസ്ഥാനത്തിൽ നടപടികളുമായി മുന്നോട്ട്​ പോകാൻ സാധിച്ചില്ലെന്ന് സർക്കാർ വിശദീകരിച്ചിരുന്നത്. കരിപ്പൂരിലെ സ്ഥലമേറ്റെടുപ്പ് ഓഫിസ്​ കഴിഞ്ഞ മേയ്​ 31ഓടെ നിർത്തലാക്കിയെങ്കിലും പ്രതിഷേധ​ത്തെ തുടർന്ന്​ മരവിപ്പിക്കുകയായിരുന്നു. ഒക്ടോബർ 18ന്​ മന്ത്രി വി. അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിൽ കരിപ്പൂരിൽ നടന്ന യോഗത്തിൽ റൺവേ വികസനം കൂടി ഉൾപ്പെടുത്തിയുള്ള ഭൂമി ഏ​റ്റെടുക്കലാണ്​ ആവശ്യമെന്ന്​ തീരുമാനിക്കുകയായിരുന്നു.

2016ൽ റൺവേ വികസനം, പുതിയ ടെർമിനൽ, പാരലൽ ടാക്സി വേ, ഏപ്രൺ എന്നിവക്കായി 485 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്​ ഇറക്കിയിരുന്നു. 2020ൽ കാർ പാർക്കിങ്​ സൗകര്യങ്ങൾ വികസിപ്പിക്കാൻ 15.5 ഏക്കർ ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത പഠനം നടത്താനും വിജ്ഞാപനം ഇറക്കി. എന്നാൽ, പ്രദേശ വാസികളുടെ എതിർപ്പിനെ തുടർന്ന്​ നടപടികളുമായി മുന്നോട്ട്​ പോകാൻ സാധിച്ചില്ലെന്ന് മ​ന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചിരുന്നു.

spot_img

Related news

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് മക്കയില്‍ മരിച്ചു

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി...

അങ്ങാടിപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി ആശുപത്രിയിൽ മരിച്ചു. അങ്ങാടിപ്പുറം വലമ്പൂർ മേലെ...

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 )...

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...