ഒപ്പം താമസിച്ച യുവതിയോട് യുവമോര്‍ച്ച നേതാവിന്റെ ക്രൂരത; യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ, വധശ്രമത്തിന് കേസ്

കൊച്ചി മരടില്‍ പങ്കാളിയെ കേബിൾകൊണ്ട് ക്രൂരമായ മർദിച്ചതിന് യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്തു. ദേഹം മുഴുവൻ മർദനത്തിന്റെ പാടുകളുമായി പെൺകുട്ടി മരട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. യുവതിയുടെ മുതുകിലും തുടയിലും അടിയേറ്റ പാടുകളുണ്ട്. ഗോപുവും പെൺകുട്ടിയും 5 വർഷമായി ഒരുമിച്ച് താമസിക്കുകയാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഗോപു മരട് പൊലീസിൽ ഇന്നലെ പരാതി നൽകിയിരുന്നു. 

യുവതിയെ ഉടന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കും. രാവിലെ സ്റ്റേഷനിലെത്തിയ പെൺകുട്ടി ക്രൂര പീഡനത്തിന്റെ കാര്യം വെളിപ്പെടുത്തുകയായിരുന്നു. പുറത്തുപോകാൻ സമ്മതിക്കാതെ വീട്ടിൽ പൂട്ടിയിടുമെന്നും ക്രൂരമായി മർദിക്കുമെന്നും പെൺകുട്ടി പൊലീസിനോടു പറഞ്ഞു. പെണ്‍കുട്ടി വിവാഹമോചിതയാണ്. മുൻ ബന്ധത്തിലെ കുട്ടികളെ കൊല്ലുമെന്നു ഗോപു ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി മൊഴി നൽ‌കി.

spot_img

Related news

റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്; ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതി പത്മകുമാര്‍

ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് അന്ന് തിരുവിതാംകൂര്‍ ദേവസ്വം...

1500 കോടി രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ കടമെടുക്കാന്‍ സര്‍ക്കാര്‍

ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന്...

തദ്ദേശ തിരഞ്ഞെടുപ്പ്; ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്....

പി.വി അന്‍വറിന്റെ ഒതായിയിലെ വീട്ടില്‍ ഇഡി റെയ്ഡ്; മലപ്പുറത്ത് പത്തിടങ്ങളില്‍ ഇഡി പരിശോധന

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറം...

സർക്കാർ മെഡി. കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും; നാളെയും മറ്റന്നാളും ശനിയാഴ്ചയും ഒപി ബഹിഷ്കരിക്കും

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും. നാളെയും...