ക്ഷേത്രത്തിന് സമീപം യുവതിയെ 8 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചു

ഗുവാഹത്തി: അസമില്‍ യുവതിയെ എട്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ബോറഗാവിലെ നിജരപര്‍ പ്രദേശത്തെ ദുര്‍ഗ്ഗാ ക്ഷേത്രത്തിന് സമീപമാണ് കുറ്റകൃത്യം നടന്നതെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 17ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറത്ത് അറിയുന്നത്. പ്രതികള്‍ കുറ്റകൃത്യം ചെയ്യുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

കൂട്ടബലാത്സംഗത്തിന്റെ വീഡിയോ ഡിസംബര്‍ 12 വ്യാഴാഴ്ചയാണ് വാട്‌സ്ആപ്പില്‍ പ്രചരിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. എട്ട് പ്രതികളില്‍ ഏഴ് പേരെ ഡിസംബര്‍ 13 വെള്ളിയാഴ്ച പുലര്‍ച്ചെയോടെ പൊലീസ് അറസ്റ്റ് ചെയ്തു. ഗഖിര്‍ചൗക്കില്‍ താമസിക്കുന്ന കുല്‍ദീപ് നാഥ് (23), ശിവ് നഗര്‍ പാത്തില്‍ താമസിക്കുന്ന ബിജോയ് രാഭ (22), നിസാരപാര്‍ സ്വദേശികളായ പിങ്കു ദാസ് (18), ഗഗന്‍ ദാസ് (21), ബകുല്‍ നഗര്‍ സ്വദേശി സൗരവ് ബോറോ (20), പാച്ചിം സ്വദേശി മൃണാള്‍ രഭ (19), പദുംബരി സ്വദേശി ദിപങ്കര്‍ മുഖിയ (21) എന്നിവരാണ് അറസ്റ്റിലായത്.

അവശേഷിക്കുന്ന പ്രതിയെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇരയായ യുവതി ആരെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

spot_img

Related news

ത്രിവർണ്ണ പതാക ഉയർത്തുമ്പോൾ വന്ദേ മാതരം നിർബന്ധം; ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം

ദില്ലി: രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ഇതിന് മുൻപ് വന്ദേ...

രാജ്യം സ്തംഭിക്കും; കേന്ദ്ര നയങ്ങൾക്കെതിരെ ഫെബ്രുവരി 12-ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്ക്

ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ചും കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി-കർഷക ദ്രോഹ, ദേശ വിരുദ്ധ...

യാത്രക്കാർ ശ്രദ്ധിക്കുക! റെയിൽവേ ടിക്കറ്റിംഗിന് ഇനി പുതിയ ആപ്പ്; മാർച്ച് മുതൽ റെയിൽ വൺ നിലവിൽ വരും

തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകളിലും അൺറിസർവ്ഡ് കോച്ചുകളിലും യാത്ര ചെയ്യാനുള്ള ടിക്കറ്റെടുക്കാനും സീസൺ...

തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങുന്നു; ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ പ്രഖ്യാപനം, നടപടികൾ അവസാന ഘട്ടത്തിൽ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുളള നടപടികൾ അവസാനഘട്ടത്തിലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ....

ചെന്നൈയിൽ മലയാളി നടിക്ക് നേരെ അതിക്രമം; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

ചെന്നൈയിൽ മലയാളി യുവനടിയെ കടന്നു പിടിയ്ക്കാൻ ശ്രമം. ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ....