കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടിയ യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കളമശ്ശേരി സ്വദേശിയായ ആൻ്റണി ഡാനിയേൽ (25) പുഴയിൽ ചാടി ജീവനൊടുക്കിയത്. ഇൻസ്റ്റാഗ്രാമിൽ ലൈവ് ഇട്ട ശേഷമായിരുന്നു ഇയാൾ പുഴയിലേക്ക് ചാടിയത്. രാവിലെ സ്കൂബ സംഘത്തിന്റെ തെരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. 2020 ൽ നാട്ടിൽ തനിക്കെതിരെ നടന്ന അപവാദ പ്രചരണം വിഷാദരോഗത്തിലേക്ക് എത്തിച്ചെന്നാണ് ഇൻസ്റ്റാഗ്രാം ലൈവിൽ യുവാവ് പറഞ്ഞിരിക്കുന്നത്. ഏഴ് വർഷമായി മാനസികമായി ബുദ്ധിമുട്ടുന്നു. മാനസികമായി തകർന്ന അവസ്ഥയിലാണ് ആത്മഹത്യയെന്നും ഇൻസ്റ്റ വീഡിയോയിൽ യുവാവ് പറയുന്നു.




