സ്വാഭാവിക ജാമ്യം നേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് പുറത്തിറങ്ങുമോ? പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി വിധി പറയുക. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ഇന്ന് ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറത്തിറങ്ങാം.

ദ്വാരപാലക ശില്‍പ്പ കേസില്‍ നേരത്തെ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം നല്‍കാന്‍ വൈകുന്നതിനാല്‍ രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ലഭിക്കുകയാണെങ്കില്‍ പോറ്റി ഇന്ന് ജയിലില്‍ മോചിതനാകും. അങ്ങനെയെങ്കില്‍ മുരാരി ബാബുവിനും ഡി സുധീഷ് കുമാറിനും എസ് ശ്രീകുമാറിനും പിന്നാലെ കേസില്‍ ജയില്‍ മോചിതനാകുന്ന നാലാമത്തെ ആളാകും ഉണ്ണികൃഷ്ണന്‍ പോറ്റി. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമല്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിരീക്ഷിച്ചിരുന്നു.

2019ലാണ് സ്പോണ്‍സര്‍ എന്ന നിലയില്‍ സ്വര്‍ണ്ണം പൂശാനെന്ന വ്യാജേന സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളുടെ പാളികളും കട്ടിളപ്പാളികളും ആദ്യമായി പുറത്തേക്ക് കൊണ്ടുപോകുന്നത്. ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഇത്. നിലവില്‍ ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണമോഷണത്തിന്റെയും ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണത്തിന്റെയും പേരിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രതി ചേര്‍ത്തിരിക്കുന്നത്.

spot_img

Related news

കളമശ്ശേരിയിൽ രാജീവിനെ പൂട്ടാൻ ഹാരിസ് ബീരാൻ? ലീഗിൽ ചർച്ച സജീവം; അന്തിമ തീരുമാനം അടുത്തയാഴ്ച

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശേരിയിൽ മന്ത്രി പി രാജീവിനെതിരെ ഹാരിസ് ബീരാൻ...

മാവേലിക്കരയിൽ തുടർച്ചയായ നാല് വട്ടം; എം. മുരളി ഇനി ഓർമ്മ

മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു....

കേന്ദ്രത്തിന്റേത് പ്രതികാര ബുദ്ധി; കേരളം തലകുനിക്കില്ല!” – കേന്ദ്ര അവഗണനയ്ക്കെതിരെ നിയമസഭയിൽ പ്രമേയം

കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ. കേന്ദ്രത്തിന്റേത് പ്രതികാര ബുദ്ധിയെന്നും,...

പ്രതികൾ രക്ഷപ്പെടില്ല, ഇത് അതിസങ്കീർണ്ണമായ കേസ്; ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണസംഘത്തിന് ഹൈക്കോടതിയുടെ പൂർണ്ണ പിന്തുണ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികൾ ആരും രക്ഷപ്പെടില്ല എന്ന് ആവർത്തിച്ച് ഹൈക്കോടതി. അന്വേഷണം...