40 ലക്ഷം രൂപ എവിടെപ്പോയി? കണ്ണൂരിൽ യുവതിയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം തുടങ്ങി പൊലീസ്

കണ്ണൂർ: മാതമംഗലത്ത് 32കാരി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്. എരമം സ്വദേശിനിയായ മേഘയുടെ മരണത്തിന് പിന്നിൽ വലിയ തുക നഷ്ടമായതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിദേശത്തായിരുന്ന ഭർത്താവ് പലതവണയായി മേഘയ്ക്ക് നൽകിയ 40 ലക്ഷം രൂപ എങ്ങനെ ചെലവായെന്ന കാര്യത്തിലാണ് വ്യക്തത തേടുന്നത്.

വീട് വാങ്ങുന്നതിനായി താൻ നൽകിയ പണം ഉപയോഗിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ തുക മേഘ ചെലവാക്കിയിരുന്നതായാണ് വിവരം. പണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായതിന് പിന്നാലെയാണ് മേഘ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരങ്ങൾ. ഭർത്താവ് നൽകിയ 40 ലക്ഷം രൂപ എങ്ങനെ ചെലവായി, പണം മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

വിഷം കഴിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മേഘ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പണത്തിന്റെ വിനിയോഗം സംബന്ധിച്ച വ്യക്തതയും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്.

Related news

‘ഇത് അപകടമല്ല, പണത്തിന്റെ ഹുങ്ക്’; നെടുമ്പാശ്ശേരി കേസിൽ രൂക്ഷവിമർശനവുമായി ഭാഗ്യലക്ഷ്മി

കൊച്ചി: നെടുമ്പാശ്ശേരിയിൽ കാറിടിച്ച് മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സുഹൈലിനെ...

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന: ദേവസ്വം ബോർഡിനെതിരെ ബിജെപി

തിരുവനന്തപുരം: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ നിരക്ക് വർധിപ്പിക്കാനുള്ള തിരുവിതാംകൂർ...

ഉപരാഷ്ട്രപതി സന്ദർശനം; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

ഒറ്റപ്പാലത്തിന് സന്തോഷവാർത്ത; ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിക്ക് പുതിയ സ്റ്റോപ്പ്

ഒറ്റപ്പാലം: ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു....

വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യാ സഖ്യം; തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ്

ഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യാ സഖ്യം നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ്...