അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം; വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങി വാട്ട്സ്ആപ്പ്

ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു.ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നത് മുതല്‍ വോയിസ് കോളിലേക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നതടക്കമുള്ള കൂടുതല്‍ സൗകര്യങ്ങളാണ് ഇനി വരാനിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിനും ഫേസ്ബുക്കിനും സമാനമായി ചാറ്റിനകത്ത് ഇമോജി റിയാക്ഷന്‍ നല്‍കാന്‍ കഴിയുന്നതാണ് പുതിയ മാറ്റം. ഗ്രൂപ്പിനകത്തോ വ്യക്തിഗതമായോ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ അതിനോടുള്ളപ്രതികരണം എന്ന തരത്തില്‍ ഈ ഓപ്ഷന്‍ ഇനി മുതല്‍ ഉപയോഗിക്കാം. ഇതിലൂടെ ചാറ്റിനകത്തെ അനാവശ്യ സന്ദേശങ്ങള്‍ കുറക്കാനും സാധിക്കും. ഗ്രൂപ്പ് ചാറ്റുകളില്‍ നിന്ന് തെറ്റായ, പ്രശ്‌നമുള്ള സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് പുതിയ അപ്‌ഡേറ്റിലൂടെ സാധിക്കും.നിലവില്‍ 100 എം.ബി വരെയുള്ള ഫയലുകള്‍ മാത്രമേ വാട്ട്‌സ് ആപ്പിനകത്ത് പങ്കുവെക്കാന്‍ സാധിക്കൂ.പുതിയ അപ്‌ഡേറ്റിലൂടെ ഇത് 2 ജിബി വരെ കൂടുതലായി ഉപയോഗിക്കാം.വാട്ട്സ്ആപ്പിലെ ഈ പുതിയ മാറ്റത്തിലൂടെ ഒരു ഗ്രൂപ്പ് വോയ്സ് കോളില്‍ 32 പേരെവരെ അനുവദിക്കാം. നിലവില്‍ എട്ട് പേര്‍ക്ക് മാത്രമാണ് ഒരു ഗ്രൂപ്പ്‌വോയ്സ് കോളില്‍ ഭാഗമാകാന്‍ സാധിക്കൂ.

പുതിയ സംവിധാനത്തിലൂടെ 32 പേര്‍ക്ക് വരെ ഒറ്റക്ലിക്കില്‍ വോയ്സ് കോളിംഗ് അനുവദിക്കും.പൊതുവായ താല്‍പ്പര്യമുള്ള ഗ്രൂപ്പുകളെ ഒരുമിച്ചു ഒരൊറ്റ പോയിന്റില്‍ ലഭ്യമാക്കുന്ന പുതിയ ഫീച്ചറാണിതെന്നാണ് വാട്ട്‌സ് ആപ്പ് അറിയിക്കുന്നത് ഒരൊറ്റ കേന്ദ്രത്തിന് കീഴില്‍ വരുന്ന ഗ്രൂപ്പുകളെയെല്ലാം ഒന്നിച്ചുചേര്‍ത്ത് വാട്ട്‌സ് ആപ്പിന്റെ മറ്റെല്ലാ ഫീച്ചറുകളും എളുപ്പത്തില്‍ ലഭ്യമാക്കുന്നതാണ് ഈ പുതിയ സംവിധാനം.ഇതിന്റെ ഇന്റര്‍ഫേസ് ഇതുവരെ അന്തിമമായിട്ടില്ലെന്ന് വാട്ട്‌സ് ആപ്പ് അറിയിച്ചു.

spot_img

Related news

ഇൻസ്റ്റാഗ്രാമിലും വൻ സുരക്ഷാ വീഴ്ച?; 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

ദില്ലി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് വൻരീതിയിൽ വ്യക്തി വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്....

ആധാറിന് മുഖം നല്‍കി UIDAI; ഡിസൈന്‍ ചെയ്തത് തൃശൂരുകാരന്‍ അരുണ്‍ ഗോകുല്‍

ആധാറിന് പുതിയ മുഖം നല്‍കി യൂണിക് ഐഡന്റിറ്റി അതോരിറ്റി ഓഫ് ഇന്ത്യ...

ഇനി പുത്തൻ മെയിൽ ഐഡി; ജിമെയിലിൽ വിപ്ലവകരമായ മാറ്റവുമായി ഗൂഗിൾ

ഒരേ ഇമെയിൽ ഐ ഡി ഉപയോഗിച്ച നമുക്ക് ചിലപ്പോഴെങ്കിലും തോന്നാറില്ലേ ഇതിനൊരു...

ഇനി ഗൂഗിൾ അസിസ്റ്റന്റ് ഇല്ല പകരം ജെമിനി; പുതുവർഷ പ്രഖ്യാപനവുമായി ഗൂഗിൾ

ആൻഡ്രോയിഡിൽ ഗൂഗിൾ അസ്സിസ്റ്റന്റിന് പകരം എഐ ടൂളായ ജെമിനി എത്തും. 2026...

ഫോണില്‍ ആക്ടീവ് സിം കാര്‍ഡില്ലേ? എന്നാൽ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാനാകില്ല; കര്‍ശന നിര്‍ദേശവുമായി കേന്ദ്രം

ആക്ടീവ് സിം കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്....