ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് പരിശോധന

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വിശദമായ പരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍. സോഷ്യല്‍ ഓഡിറ്റിംഗ് സൊസൈറ്റി പരിശോധന നടത്തും. സൊസൈറ്റിയുടെ സേവനം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉപയോഗിക്കും. ഓരോ ഗുണഭോക്താക്കളുടെയും വിവരങ്ങള്‍ പരിശോധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ നിന്നും ശേഖരിച്ച് പരിശോധിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം സോഷ്യല്‍ ഓഡിറ്റിംഗിന്റെ ഭാഗമായി പേരുകള്‍ പ്രസിദ്ധീകരിക്കുന്നതും ആലോചനയിലുണ്ട്.

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വകുപ്പ് തല നടപടികളിലേയ്ക്ക് വേഗത്തില്‍ കടക്കാനാണ് വകുപ്പുകളുടെ തീരുമാനം. അതാത് വകുപ്പുകളിലേക്ക് ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടിക ധനവകുപ്പ് കൈമാറും. വകുപ്പ് തലത്തില്‍ പട്ടിക പ്രകാരം ആദ്യം വിശദീകരണം തേടും. തുടര്‍ന്ന് നടപടിയിലേയ്ക്ക് കടക്കും. ഓരോരുത്തരും തിരിച്ചടയ്‌ക്കേണ്ട പലിശ സഹിതമുള്ള തുകയുടെ വിശദാംശങ്ങളും വകുപ്പുകള്‍ക്ക് കൈമാറും. സാങ്കേതിക പിഴവ് ഒഴികെയുള്ള മറ്റ് കാരണങ്ങളില്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കും. പെന്‍ഷന്‍കാര്‍, താല്‍ക്കാലിക ജീവനക്കാര്‍ എന്നിവരുടെ പട്ടിക തയ്യാറാകുന്ന മുറയ്ക്ക് അതാത് വകുപ്പുകള്‍ക്ക് കൈമാറും.

സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കഥകള്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ ഒതുങ്ങില്ല. 2023 സെപ്റ്റംബര്‍ സമര്‍പ്പിച്ചു റിപ്പോര്‍ട്ടിലുള്ളത് ഗുരുതരമായ കണ്ടെത്തലുകള്‍. സംസ്ഥാനത്ത് മരണപ്പെട്ടവരുടെ പേരുകള്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാതെ ദീര്‍ഘ കാലം അവരുടെ പേരില്‍ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു . മരിച്ചവരുടെ പട്ടികയിലെ 4039 പേരുകള്‍ പരിശോധിച്ചതില്‍ 1698 പേര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്തായി കണ്ടെത്തി. 2.63 കോടി രൂപ ഇത്തരത്തില്‍ മാത്രം നഷ്ടമുണ്ടായി. ഒരേസമയം വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും വാങ്ങുന്ന വനിതകള്‍ ഉണ്ടെന്നും കണ്ടെത്തി. 13 കേസുകളാണ് ഇത്തരത്തില്‍ കണ്ടെത്തയിത്. ഭര്‍ത്താവ് മരിക്കാത്തവരും, വിവാഹ മോചിതര്‍ ആകാത്തവരും വരെ വിധവാ പെന്‍ഷന്‍ പട്ടികയില്‍ കടന്നു കൂടി. വിധവ പെന്‍ഷന്‍ ക്രമക്കേടില്‍ മാത്രം നഷ്ടം 1.8 കോടി രൂപ .നേരിട്ട് വീടുകളില്‍ എത്തി പെന്‍ഷന്‍ വിതരണം ചെയ്തതിലാണ് കൂടുതലും ക്രമക്കേടുകള്‍ കണ്ടെത്തിയത്.

spot_img

Related news

കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

കാവിക്കൊടിക്ക് പകരം ത്രിവര്‍ണ പതാകയുടെ ചിത്രവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന്...

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കും

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ...

പുലിപ്പേടിയിൽ വാൽപ്പാറ; നാല് വയസുകാരിക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല....

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്ന് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയെന്നത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍....

‘ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് വേണ്ടി നന്നായി പ്രവർത്തിച്ചു’; യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലെന്ന് മുസ്ലിം ലീഗ്. യുഡിഎഫിന് അനുകൂലമായ...