വിധിയിൽ തൃപ്തയല്ലെന്ന് വിസ്മയയുടെ അമ്മ

സ്ത്രീധന പീഡനത്തെ തുടർന്ന് ബിഎഎംഎസ്‌ വിദ്യാർഥിനി നിലമേൽ കൈതോട്‌ കെകെഎംവി ഹൗസിൽ വിസ്‌‌മയ (24) ഭർതൃ​വീട്ടിൽ ആത്മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് കിരൺ കുമാറിന് പത്ത് വർഷം തടവു ശിക്ഷ വിധിച്ച കോടതി വിധിയിൽ തൃപ്തയല്ലെന്ന് അമ്മ. ഇതല്ല പ്രതീക്ഷിച്ചത്, ശിക്ഷ കുറഞ്ഞുപോയി. പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്നും അമ്മ മാധ്യമങ്ങളോടു പ്രതികരിച്ചു.

ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്. മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും അമ്മ വ്യക്തമാക്കി. അതേസമയം, ബാക്കി കാര്യങ്ങൾ അഭിഭാഷകനുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഇത്തരമൊരു കേസിൽ ഇങ്ങനൊരു വിധിയേ ഉണ്ടാവൂ എന്നതിനെ ഉൾക്കൊള്ളുന്നുവെന്നും അച്ഛൻ ത്രിവിക്രമൻപള്ളി പറഞ്ഞു.‍

spot_img

Related news

ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരുമകന്‍; ഇരുവരും മരിച്ചു

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിന് നേരെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ...

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു; കോളജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനമെന്ന് സഹപാഠികള്‍

രാമനഗരി: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. കര്‍ണാടക...

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു....

റെയില്‍വെ ട്രാക്കില്‍ യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍...