തിരുവനന്തപുരം:തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആറാം റൗണ്ട് കഴിഞ്ഞപ്പോള്‍ പി.ടി. തോമസ് നേടിയ ഭൂരിപക്ഷം മറികടന്ന് ഉമാ തോമസ്. നിലവില്‍ 15,000-ല്‍ അധികം
വോട്ടുകളുടെ ലീഡാണ് ഉമ നേടിയിരിക്കുന്നത്.ആദ്യ റൗണ്ട് മുതല്‍ത്തന്നെ പി.ടി തോമസ് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ലീഡ് ഉമാ തോമസിന് ലഭിച്ചിരുന്നു. എല്‍ഡിഎഫ് പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടുള്ള ഈ മുന്നേറ്റം.
തൃക്കാക്കരയില്‍ പി ടി തോമസിന്റെ ഭൂരിപക്ഷം ഉമ തോമസ് മറികടക്കുമെന്ന് നേരത്തെ പറഞ്ഞതല്ലേയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതീക്ഷിച്ച ഫലമാണ് തൃക്കാക്കരയില്‍ നിന്ന് വന്നു കൊണ്ടിരിക്കുന്നത്. അന്തിമഫലത്തിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും വിഡി സതീശന്‍ പറഞ്ഞു.