വൈരങ്കോട് ഭഗവതി ക്ഷേത്രത്തിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന ഊട്ടുപ്പുരയുടെ നിര്‍മാണ പ്രവര്‍ത്തിക്ക് തുടക്കമായി.ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ ചിലവിട്ടാണ് ഊട്ടുപ്പുര നിര്‍മിക്കുന്നത്. വൈരങ്കോട് ഭഗവതി ക്ഷേത്രത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഊട്ടുപ്പുരയുടെ കുറ്റിയടിക്കല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നസീബ അസീസ് നിര്‍വഹിച്ചു. കഴിഞ്ഞ ഭരണസമിതിയില്‍ പദ്ധതി ഏറ്റെടുത്തിരുന്നെങ്കിലും കാലതാമസം നേരിട്ടതോടെയാണ് പദ്ധതി വൈകിയതെന്നും നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ പഞ്ചായത്തംഗം നസീബ അസീസ് പറഞ്ഞു.ക്ഷേത്രം മാനേജര്‍ മുരളി വള്ളത്തോള്‍,തിരുന്നാവായ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കൊട്ടാരത്ത്, വൈസ് പ്രസിഡന്റ് കെ.ടി മുസ്തഫ,മലബാര്‍ ദേവസ്വം ബോഡംഗം രാധ മാമ്പറ്റ, ബ്ലോക്ക്് പഞ്ചായത്തംഗം റംഷീദ ടീച്ചര്‍, പുനരുദ്ധാരണ കമ്മറ്റി പ്രസിഡന്റ് പുരുഷോത്തമന്‍,സെക്രട്ടറി കെ.ആനന്ദ് കുമാര്‍,എക്‌സികുട്ടീവ് ഓഫീസര്‍ കെ.ജഗദീഷ് പ്രസാദ്, ടി.എന്‍ ശിവശങ്കരന്‍,ടി.രാജേന്ദ്രന്‍,കെ.സദാനന്ദന്‍, ഇ.പി ബിജു, ഇ.പി മോഹനന്‍, ജലീല്‍ പരപ്പില്‍, അബ്ദു, ഹക്കീം തുടങ്ങിയവര്‍ സംബന്ധിച്ചു.