ഏകീകൃത സിവില്‍ കോഡ് തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: ഏകീകൃത സിവില്‍ കോഡ് തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. നിയമപരമായി നേരിടേണ്ട വിഷയമായതിനാല്‍ ബോധവത്ക്കരണം വേണമെന്നും ജാതിമതഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് ശേഷമാണ് ലീഗ് നേതാക്കളുടെ പ്രതികരണം.

‘ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്റെ തന്നെ പ്രശ്‌നമാണ്. വിവിധ വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്. പ്രതിഷേധങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളെ പങ്കെടുപ്പിക്കും. വിഷയം മുതലെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കെണിയില്‍ വീഴരുതെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശം. സിപിഎം ക്ഷണിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് ആ വിഷയം ചര്‍ച്ച ചെയ്തില്ലെന്നും ലീഗ് നേതാക്കള്‍ മറുപടി നല്‍കി.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...