തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ പന്ത്രണ്ടാമത്തെ വനിതാ എംഎല്‍എയാകാന്‍ ഉമാ തോമസ്. തൃക്കാക്കരയില്‍ മികച്ച ഭൂരിപക്ഷവുമായാണ് മുന്‍ എം എല്‍ എ പി ടി തോമസിന്റെ പ്രിയപത്‌നി നിയമനിര്‍മാണ സഭയിലേക്ക് വരുന്നത്. ഈ സഭയിലെ യുഡിഎഫിന്റെ രണ്ടാമത്തെ എംഎല്‍എയാണ് ഉമാ തോമസ്. വടകരയില്‍ മത്സരിച്ചു വിജയിച്ച കെ കെ രമയാണ് നിലവില്‍ പ്രതിപക്ഷ നിരയിലെ ഏക വനിതാ എംഎല്‍എ.
2016ല്‍ എട്ട് വനിതാ അംഗങ്ങളാണുണ്ടായിരുന്നത്. ഇത് 2021ലെ തെരഞ്ഞെടുപ്പില്‍ വനിത പ്രാതിനിധ്യം 11 ആയി ഉയര്‍ന്നു. 2016ല്‍ യുഡിഎഫിന് ഒരു വനിതാ അംഗം പോലുമില്ലായിരുന്നു. യുഡിഎഫ് ഘടക കക്ഷിയല്ലെങ്കിലും ആര്‍എംപി സ്ഥാനാര്‍ഥിയായി വടകരയില്‍ മത്സരിച്ചുവിജയിച്ച കെ കെ രമയാണ് പ്രതിപക്ഷ നിരയിലെ ഏക വനിത നിയമസഭാംഗം.