ആധാറിന് മുഖം നല്‍കി UIDAI; ഡിസൈന്‍ ചെയ്തത് തൃശൂരുകാരന്‍ അരുണ്‍ ഗോകുല്‍

ആധാറിന് പുതിയ മുഖം നല്‍കി യൂണിക് ഐഡന്റിറ്റി അതോരിറ്റി ഓഫ് ഇന്ത്യ (UIDAI). ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയിലുള്ള ആശയം ശക്തമാക്കാനും ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ ലളിതമാക്കാനും ആധാര്‍ കൂടുതല്‍ ജനകീയമാക്കാനുമാണ് ഈ പുതിയ മുഖം. ആധാറിന്റെ പുതിയ ഔദ്യോഗിക ചിഹ്നത്തിന് ‘ഉദയ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു മലയാളിയാണ് ആധാറിന്റെ പുതിയ മുഖം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തൃശൂര്‍ സ്വദേശിയായ അരുണ്‍ ഗോകുലിന്റേതാണ് ഉദയ്‌യുടെ ഡിസൈന്‍. 875 മത്സരാര്‍ഥികളില്‍ നിന്നാണ് അരുണ്‍ തിരഞ്ഞെടുക്കപ്പെട്ടത്. യൂണിക് ഐഡന്റിറ്റി അതോരിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ നീലകണ്ഠ് മിശ്രയാണ് ചിഹ്നം അനാവരണം ചെയ്തത്.

ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട സങ്കീര്‍ണ പ്രക്രിയകള്‍ ഉള്‍പ്പെടെ പരമാവധി ലളിതമാക്കി ഓരോ ജനങ്ങളിലേക്കുമെത്തിക്കാനുള്ള ഒരു ഉപകരണമായാണ് യുഐഡിഎഐ ഉദയ് മാസ്‌കോട്ടിനെ ഉപയോഗിക്കുക. ആധാര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതെങ്ങനെ? ആധാര്‍ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റേയും ആധാര്‍ സ്വന്തമാക്കേണ്ടതിന്റേയും പ്രാധാന്യമെന്ത്? വിവരങ്ങള്‍ പങ്കിടേണ്ടത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ എന്തൊക്കെ? വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ നടപടി ക്രമങ്ങള്‍ എന്ത് തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ കൂടുതല്‍ ലളിതമാക്കി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് യുഐഡിഎഐയുടെ ലക്ഷ്യം.

ആധാര്‍ മാസ്‌കോട്ട് ഡിസൈന്‍ ചെയ്യാനായി മൈഗവ് പ്ലാറ്റ്‌ഫോമിലൂടെയാണ് മത്സരം സംഘടിപ്പിച്ചത്. ആകെ 875 പേരാണ് മത്സരത്തിനുണ്ടായിരുന്നത്. മാസ്‌കോട്ടിന് പേര് നിര്‍ദേശിക്കാനുള്ള മത്സരത്തില്‍ ഭോപ്പാല്‍ സ്വദേശിയായ റിയ ജെയിന്‍ ഒന്നാം സമ്മാനം നേടി.

spot_img

Related news

ഇൻസ്റ്റാഗ്രാമിലും വൻ സുരക്ഷാ വീഴ്ച?; 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

ദില്ലി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് വൻരീതിയിൽ വ്യക്തി വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്....

ഇനി പുത്തൻ മെയിൽ ഐഡി; ജിമെയിലിൽ വിപ്ലവകരമായ മാറ്റവുമായി ഗൂഗിൾ

ഒരേ ഇമെയിൽ ഐ ഡി ഉപയോഗിച്ച നമുക്ക് ചിലപ്പോഴെങ്കിലും തോന്നാറില്ലേ ഇതിനൊരു...

ഇനി ഗൂഗിൾ അസിസ്റ്റന്റ് ഇല്ല പകരം ജെമിനി; പുതുവർഷ പ്രഖ്യാപനവുമായി ഗൂഗിൾ

ആൻഡ്രോയിഡിൽ ഗൂഗിൾ അസ്സിസ്റ്റന്റിന് പകരം എഐ ടൂളായ ജെമിനി എത്തും. 2026...

ഫോണില്‍ ആക്ടീവ് സിം കാര്‍ഡില്ലേ? എന്നാൽ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാനാകില്ല; കര്‍ശന നിര്‍ദേശവുമായി കേന്ദ്രം

ആക്ടീവ് സിം കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്....

യുപിഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് പണം പോയോ? തിരിച്ചുപിടിക്കാൻ വഴിയുണ്ട്

യുപിഐ ഇടപാടുകൾ നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്ന കാലമാണ് ഇന്ന്....