തിരുവനന്തപുരത്തെ യുഡിഎഫ് ട്രാൻസ്‌വുമൺ സ്ഥാനാർഥിയായ അമയ പ്രസാദിന്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥിയായ അമയ പ്രസാദിന്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു. ഇന്ന് നടന്ന സൂക്ഷ്മ പരിശോധനയ്ക്കുശേഷമാണ് വരണാധികാരിയായ ജില്ലാ കളക്ടർ സ്ഥാനാർത്ഥിത്വം അംഗീകരിച്ചത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥിയാണ് ട്രാൻസ് വുമണായ അമയ. സ്ത്രീ സംവരണ സീറ്റിൽ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി മത്സരിക്കുന്നത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ കോടതി വരണാധികാരിക്ക് വിടുകയായിരുന്നു.

ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമൺ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർത്ഥിത്വവും അംഗീകരിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്കാണ് അരുണിമ മത്സരിക്കുന്നത്. സൂക്ഷ്മപരിശോധനയിൽ നാമനിർദേശ പത്രിക സ്വീകരിച്ചതോടെ ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാ ആശങ്കകളും അനിശ്ചിതത്വങ്ങളും നീങ്ങി. ഇതോടെ അരുണിമയ്ക്ക് നിയമപരമായി മത്സരരംഗത്ത് തുടരാം.

അരുണിമയുടെ വോട്ടർ ഐഡി ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ ‘സ്ത്രീ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനിൽ മത്സരിക്കുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ലെന്ന് വരണാധികാരികൾ സ്ഥിരീകരിച്ചു. പത്രിക സൂക്ഷ്മപരിശോധനയിൽ ആരും എതിർപ്പ് ഉന്നയിച്ചിരുന്നില്ല.

യുഡിഎഫ് വനിതാ സംവരണ സീറ്റിൽ ട്രാൻസ്‌വുമണിനെ മത്സരിപ്പിക്കുന്നു എന്ന വാർത്ത വലിയ ചർച്ചയായിരുന്നു. എന്നാൽ, തന്റെ രേഖകളെല്ലാം സ്ത്രീ എന്ന വിഭാഗത്തിൽ ആയതിനാൽ മത്സരത്തിന് നിയമതടസ്സമില്ലെന്നും പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും അരുണിമ നേരത്തെ പ്രതികരിച്ചിരുന്നു.

spot_img

Related news

2016ല്‍ ആസ്തി 14.38 കോടി; 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു;  ആസ്തി വര്‍ധനവ് എങ്ങനെ എന്നതിന് പി.വി അന്‍വറിന് കൃത്യമായ വിശദീകരണമില്ല: ഇഡി

പി.വി അന്‍വറിനെതിരായ അന്വേഷണം പുരോഗമിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2016ല്‍ 14.38 കോടി...

തദ്ദേശ തെരഞ്ഞടുപ്പ് പ്രചരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചു; ബിജെപി പ്രവർത്തകനെതിരെ പരാതി

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിക്കൊപ്പം പര്യടനം നടത്തുന്നതിനിടയിൽ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി....

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. സൂഷ്മ പരിശോധനയ്ക്കുശേഷം അന്തിമ...

കോഴി മുട്ടയ്ക്ക് റെക്കോർഡ് വില; ഒരു മുട്ടയ്ക്ക് 7 രൂപ 50 പൈസ, ഡിസംബറിൽ വില ഇനിയും കൂടും

കേരളത്തിൽ കോഴി മുട്ടയ്ക്ക് റെക്കോർഡ് വില. ഒരു മുട്ടയ്ക്ക് 7.50 രൂപയായി....