തൃണമൂലിനെ കൂടെ നിര്‍ത്തി യുഡിഎഫ്; കരുളായിയില്‍ സഖ്യമായി മത്സരിക്കും

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ കൂടെനിര്‍ത്തി മലപ്പുറത്തെ യുഡിഎഫ്. കരുളായി പഞ്ചായത്തിലാണ് യുഡിഎഫ്-തൃണമൂല്‍ സഖ്യമായി മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ യുഡിഎഫ് പിന്തുണയോടെ രണ്ട് വാര്‍ഡുകളില്‍ മത്സരിക്കും. യുഡിഎഫ് പഞ്ചായത്ത് നേതൃത്വമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

കരുളായി പഞ്ചായത്തിലെ 10, 14 വാര്‍ഡുകളിലാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് മുന്നണി പ്രവേശന ചര്‍ച്ചകള്‍ നീളുന്നതിനിടെയാണ് കരുളായിയില്‍ ഒരുമിച്ച് മത്സരിക്കുന്നത്.

നേരത്തെ യുഡിഎഫിന് ഭീഷണിയാകും വിധം മത്സരിക്കരുതെന്ന് നിര്‍ദേശിച്ച് കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പാര്‍ട്ടി കണ്‍വീനര്‍ കീഴ്ഘടകങ്ങള്‍ക്ക് അയച്ച സര്‍ക്കുലറിലായിരുന്നു യുഡിഎഫിന് ഭീഷണിയാകരുതെന്ന നിര്‍ദേശം. യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കണമെന്നും പ്രാദേശികമായി യുഡിഎഫുമായി സഖ്യം ഉണ്ടാക്കി മാത്രം മത്സരിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിലമ്പൂര്‍, വഴിക്കടവ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുമോ എന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്.

spot_img

Related news

പാമ്പ് കടിയേറ്റ് രണ്ടു വയസ്സുകാരൻ മരണപെട്ടു

മഞ്ചേരി: പൂക്കളത്തൂർ ശ്രീജേഷിന്റെ രണ്ടു വയസ്സായ മകൻ അർജുൻ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ...

ബിഎൽഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് ബിഎൽഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു....

മൂന്ന് ടേം വ്യവസ്ഥ: മലപ്പുറം പെരുവള്ളൂരിൽ മുസ്‌ലിം ലീഗിൽ പൊട്ടിത്തെറിയും കയ്യാങ്കളിയും, നേതാക്കളെ തടഞ്ഞ് പ്രവർത്തകർ

മലപ്പുറം: തെരഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയെ ചൊല്ലി പെരുവള്ളൂരിൽ മുസ്‌ലിം ലീഗിൽ...

കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി എന്‍.ഡി.പി.എസ് കോടതി

മ​ഞ്ചേ​രി: ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ര​ണ്ട് പ്ര​തി​ക​ൾ​ക്ക് മ​ഞ്ചേ​രി...