കൺഫേം ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാം; പുത്തൻ പരിഷ്കരണത്തിലേക്ക് ഇന്ത്യൻ റെയിൽവേ, പുതിയ രീതി ജനുവരി ഒന്ന് മുതൽ

പുത്തൻ പരിഷ്കരണത്തിലേക്ക് കടക്കാൻ ഇന്ത്യൻ റെയിൽവേ. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റി നൽകാനുള്ള സ‍ൗകര്യം ഏർപ്പെടുത്തും എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പുതിയ രീതി ജനുവരി ഒന്നു മുതൽ നടപ്പിലാക്കും. പുതിയ സംവിധാനം നിലവിൽ വന്നാൽ ഫീസ്‌ ഇല്ലാതെ ഓൺലൈനായി തന്നെ യാത്രാ തീയതി മാറ്റാൻ കഴിയും.

ഏത്‌ തീയതിയിലേക്കാണോ യാത്ര മാറ്റേണ്ടത് ആ ദിവസം സീറ്റൊഴിവുണ്ടായാൽ മാത്രമേ മാറ്റം സാധ്യമാവുകയുള്ളൂ‍. തീയതി മാറ്റേണ്ട ദിവസത്തെ ടിക്കറ്റ്‌ നിരക്ക്‌ കൂടുതൽ ആണെങ്കിൽ അധിക നിരക്ക് നൽകേണ്ടി വരുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ പ്രതികരണത്തിലാണ് പുത്തൻ പരിഷ്കരണത്തെക്കുറിച്ച് മന്ത്രി പരാമർശിച്ചത്.

നിലവിൽ യാത്രക്കാർ ടിക്കറ്റ് റദ്ദാക്കി പുതിയൊരെണ്ണം ബുക്ക് ചെയ്ത് യാത്രാ തീയതി മാറ്റേണ്ടതുണ്ട്. “ഈ സംവിധാനം അന്യായമാണ്, യാത്രക്കാരുടെ താൽപ്പര്യത്തിന് അനുയോജ്യമല്ല” അശ്വിനി വൈഷ്ണവ് പറഞ്ഞു. യാത്രക്കാർക്ക് അനുയോജ്യമായ പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ മുമ്പ് വരെ കൺഫേം ടിക്കറ്റ് റദ്ദാക്കിയാൽ യാത്രാ നിരക്കിന്റെ 25 ശതമാനമാണ് കുറവ് വരിക. പുറപ്പെടുന്നതിന് 12 മുതൽ 4 മണിക്കൂർ മുമ്പുള്ള ടിക്കറ്റ് റദ്ദാക്കലുകൾക്ക് പിഴ വർദ്ധിക്കുകയും ചെയ്യുന്നു. റിസർവേഷൻ ചാർട്ട് തയ്യാറാക്കി കഴിഞ്ഞാൽ ടിക്കറ്റ് റദ്ദാക്കലുകൾക്ക് സാധാരണയായി പണം തിരികെ ലഭിക്കാറില്ല.

spot_img

Related news

പാലല്ല, ശുദ്ധമായ വിഷം! മഹാരാഷ്ട്രയിൽ വിപണിയിലെത്തിയത് 2.5 കോടി ലിറ്റർ വ്യാജപ്പാൽ; വഴിത്തിരിവായത് സംയുക്ത പരിശോധന

മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ വൻ വ്യാജപ്പാൽ നിർമാണവും വിതരണവും നടന്നതായി അന്വേഷണത്തിൽ...

രാജ്യവ്യാപകമായി ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കാൻ കേന്ദ്രം; നിലപാട് സുപ്രീംകോടതിയിൽ വ്യക്തമാക്കി!

സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കേന്ദ്ര സർക്കാർ...

മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷാ വിവാദം: സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ പുതിയ പരീക്ഷാ തീയതി...

തമിഴ്‌നാട്ടിലെ ഗോവധ നിരോധനത്തിന് സുപ്രീംകോടതിയുടെ പൂട്ട്; മദ്രാസ് ഹൈക്കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ

ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ ഇടക്കാല...