കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ദാരുണാപകടം; പൂവാറംതോട് സ്വദേശിയായ യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലെ പൂവാറംതോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.45 ഓടെ താഴെ കൂടരഞ്ഞിയിലാണ് അപകടമുണ്ടായത്. അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിര്‍ ദിശയില്‍ എത്തിയ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സഹയാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൂവാറംതോട്ടില്‍നിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്നു അഭിജിത്ത് എന്നാണ് ലഭിക്കുന്ന വിവരം. മുക്കം ഭാഗത്തുനിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന ആള്‍ട്ടോ കാറിന്റെ മുന്‍വശത്താണ് ബൈക്ക് ഇടിച്ചത്. അപകട കാരണം വ്യക്തമല്ല.

spot_img

Related news

ക്ഷേമ പെൻഷൻ മാസം 2000 രൂപ; നാളെ മുതൽ വിതരണം ചെയ്യും, 1095 കോടി അനുവദിച്ചതായി മുഖ്യമന്ത്രി!

സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും....

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ...

പെരുമ്പാവൂരിൽ അപൂർവ ‘വീരക്കൽ’ ശിലാലിഖിതം കണ്ടെത്തി!

പെരുമ്പാവൂർ: വേണാട് രാജ്യത്തിന്റെ ചരിത്ര വ്യാപ്തി വ്യക്തമാക്കുന്ന നിർണായക തെളിവായി അശമന്നൂരിൽ...

മകൾക്ക് പിന്നാലെ മോഹൻലാലിനും സൈബർ ആക്രമണം; വിസ്മയയുടെ സിനിമ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി!

കൊച്ചി: നടൻ മോഹൻലാലിനെതിരെ സൈബർ ആക്രമണം ശക്തമാകുന്നു. ഡൽഹിയിലെ പ്രതിഷേധത്തിന് പിന്തുണ...

“യുവാക്കളെ അടിച്ചമർത്തുന്നു; എന്നാൽ പിന്തുണയ്ക്കാൻ നിർബന്ധിക്കുന്നത് ഫാസിസം”: ഡൽഹി പ്രക്ഷോഭത്തിൽ പ്രതികരിച്ച് മാധവ് സുരേഷ്

കൊച്ചി: ഡൽഹി ജന്തർമന്തറിലെ കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ...