കാത്തിരിപ്പിനൊടുവില്‍ തൃശൂര്‍ പൂരത്തിന് കൊടിയേറി

തൃശൂര്‍: കാത്തിരിപ്പിനൊടുവില്‍ പൂരങ്ങളുടെ പൂരത്തിന് കൊടിയേറി. മണ്ണിലും വിണ്ണിലും മനസ്സിലും വര്‍ണഘോഷങ്ങള്‍ നിറയ്ക്കുന്ന പൂരത്തിന്റെ കൊടിയേറ്റം ആഹ്ലാദാരവ നിറവില്‍ ബുധനാഴ്ച പകലാണ് നടന്നത്. പൂരത്തിന്റെ മുഖ്യസാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ദേശക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നു. കോവിഡ് അടച്ചുപൂട്ടലിനെത്തുടര്‍ന്ന് 2021ല്‍ പൂര്‍ണമായും 2022ല്‍ കേവലം ചടങ്ങുമാത്രമായും പൂരം ചുരുക്കിയശേഷം, ആഘോഷമായുള്ള പൂരത്തിനാണ് ഇക്കുറി കൊടിയേറിയത്.

പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം നടന്നത്. ആലിലയും മാവിലയും ദര്‍ഭയും കൊണ്ടലങ്കരിച്ച ചെത്തിമിനുക്കിയ കവുങ്ങുമരത്തിന്റെ കൊടിമരം ആര്‍പ്പുവിളിയോടെ ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തിയതോടെ, നഗരം പൂരാവേശത്തിലേക്ക് കടന്നു

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...