കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ചുകൊണ്ട് ഷാജി പാപ്പനും സംഘവും വീണ്ടുമെത്തുന്നു. ‘ആട്’ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിന്റെ റിലീസ് തീയതി പുതിയ പോസ്റ്ററിലൂടെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മാർച്ച് 19നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
റംസാൻ ആഘോഷങ്ങളോടനുബന്ധിച്ചാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മുൻ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫാന്റസി, ഹ്യൂമർ, ആക്ഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ‘ആട് 3’ ഒരുങ്ങുന്നത്. വലിയ ഹൈപ്പോടെ എത്തുന്ന ചിത്രം പാപ്പൻ ആരാധകർക്ക് വലിയൊരു വിരുന്നായിരിക്കുമെന്നുറപ്പാണ്.
മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ മൂന്നാം പതിപ്പിലൂടെ ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ട നേടിക്കഴിഞ്ഞിക്കുന്നു. ആടിൻ്റെ മൂന്നാം പതിപ്പിൽ എത്തുമ്പോൾ ഷാജി പാപ്പനും സംഘവും ഇക്കുറി നേരിടുന്ന പ്രശ്നങ്ങളെന്താണന്നുള്ളതാണ് പ്രേക്ഷകർ, ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
സംഘർഷഭരിതമായ സ്ഥിതിവിശേഷത്തെ ത്തന്നെ യാണ് ഇവർ നേരിടുന്നതെന്ന് ഈ പോസ്റ്റർ വ്യക്തമാക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ചലച്ചിത്ര വൃത്തങ്ങളിൽ ഇതിനകം വലിയ പ്രാധാന്യം നേടിക്കഴിഞ്ഞിരിക്കുന്നു. മുൻഭാഗങ്ങളുടെ വിജയവും, കഥാപാത്രങ്ങളിലെ കൗതുകവും, വിശാലമായ ക്യാൻവാസ്സും വൻ മുതൽമുടക്കുമൊക്കെയാണ് ഈ ചിത്രത്തിന് വലിയ പ്രതീക്ഷക്കു വകനൽകിയിരിക്കുന്നത്.
ഷാജി പാപ്പനെ അവതരിപ്പിക്കുന്ന ജയസൂര്യക്കു പുറമേ വിനായകൻ. സൈജുക്കുരുപ്പ്,. സണ്ണി വെയ്ൻ. ധർമ്മജൻ ബൊൾഗാട്ടി, ഇന്ദ്രൻസ് , അജുവറൂഗീസ്. വിജയബാബു, ആൻസൺ പോൾ, രൺജി പണിക്കർ,നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്,സുധിക്കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഹോളിവുഡ് താരം ലാറയൂം പ്രിധാന വേഷങ്ങളിൽ എത്തുന്നു.
സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം – അഖിൽ ജോർജ്, എഡിറ്റിംഗ്- ലിജോ പോൾ, കലാസംവിധാനം – അനീസ് നാടോടി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും – ഡിസൈൻ- സ്റ്റെഫി സേവ്യർ -സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ – കൊളിൻസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് .ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തല ക്കോട്. സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ, വാഴൂർ ജോസ്.




