‘നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം ഉണ്ടാകും’; ആത്മ വിശ്വാസത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരില്‍ വിജയ പ്രതീക്ഷയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. ചരിത്ര ഭൂരിപക്ഷം ഉണ്ടാകുമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നിലമ്പൂരില്‍ നടക്കുന്നത്. പിന്നെ കുറെ സ്വതന്ത്രന്മാരും മത്സരിക്കുന്നുണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

വോട്ടിംഗ് ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ആളുകള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ബൂത്തൂകളുടെ എണ്ണം വര്‍ധിപ്പിച്ചതോടെ ആളുകള്‍ക്ക് സുഗകരമായി വോട്ട് ചെയ്യാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

കോരിച്ചൊരിയുന്ന മഴയിലും പ്രചാരണരംഗത്ത് വലിയ ആവേശം ഉണ്ടായിട്ടുണ്ട്. കലാശക്കൊട്ടിലും, പര്യടനത്തിലും കുടുംബയോഗങ്ങളിലും നിരവധി ആളുകള്‍ എത്തി. അതുകൊണ്ട് ഏത് മഴുണ്ടെങ്കിലും അതിനെ അതിജീവിച്ച് ആളുകളെത്തി വോട്ട് രേഖപ്പെടുത്തുമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

രാവിലെ 7 മണിക്ക് തന്നെ നിലമ്പൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പതിനാല് പ്രശ്നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. സ്വതന്ത്രനായി മത്സരിക്കുന്ന പി.വി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. നിലമ്പൂര്‍ ടൗണ്‍, നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണുള്ളത്.

spot_img

Related news

ആളില്ലാത്ത വീട് കുത്തിത്തുറന്ന് രണ്ടേകാൽ പവനും 47,000 രൂപയും കവർന്നു; മേലേ കാളികാവ് റോഡിലുള്ള വീട്ടിലാണ് മോഷണം നടന്നത്

കാളികാവ്: ചെങ്കോട് അമ്പലക്കുന്നിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. മേലേ...

മമ്പാട് വീട്ടിലെ കിടപ്പുമുറിയിൽനിന്ന് പിടികൂടിയത് 7 പാമ്പിൻകുഞ്ഞുങ്ങള

മമ്പാട്: വീട്ടിലെ കിടപ്പുമുറിയിൽനിന്ന് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി. നടുവത്ത് തങ്ങൾ പടിയിൽ മമ്പാട്...

കുറ്റിപ്പുറം മേഖലാ വി.എച്ച്.എസ്.ഇ സ്കിൽ ഫെസ്റ്റിവൽ ഒക്ടോബർ 29, 30 തീയതികളിൽ എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരിൽ

മലപ്പുറം: മലപ്പുറം ജില്ല ശാസ്ത്രോത്സവത്തോടനുബന്ധിച്ച് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ...

‘വെള്ളമുണ്ട് സൂക്ഷിക്കുക’; ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം

ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം കെട്ടിടം. രോഗികള്‍...

തദ്ദേശ തിരഞ്ഞെടുപ്പ്: ‘അങ്കത്തട്ടുകൾ’ സജ്ജം, ഇനി ‘അങ്കത്തീയതി’ക്കായുള്ള കാത്തിരിപ്പ്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ‘അങ്കത്തട്ടുകൾ’ സജ്ജം. ഇനി ‘അങ്കത്തീയതി’ക്കായുള്ള കാത്തിരിപ്പ്. ഓരോ...