സംഗീത ലോകത്തെ വിസ്മയം; എ.ആർ റഹ്മാന് ഇന്ന് 59-ാം ജന്മദിനം

സംഗീതലോകത്ത് വിസ്മയം തീർത്ത എ ആർ റഹ്മാന് ഇന്ന് 59-ാം ജന്മദിനം. പരസ്യജിംഗിളുകളിലൂടെ ശ്രദ്ധേയനായി. പിന്നീട് മണിരത്നം ചിത്രമായ റോജയിലൂടെ എത്തി സിനിമാ സംഗീതലോകത്ത് വിസ്മയം തീർത്തു. അതേ വർഷം സംഗീത് ശിവന്റെ യോദ്ധയിലൂടെയും പുതുതരംഗം തീർത്തു.

മലയാളം, തമിഴ് ചലച്ചിത്രങ്ങൾക്കു സംഗീതം നൽകിയിരുന്ന ആർ.കെbശേഖറിന്റെ മകന് കുട്ടിക്കാലം മുതൽ ജീവിതം സംഗീതം നിറഞ്ഞതായിരുന്നു. ആദ്യ ചിത്രത്തിന്റെ സംഗീതത്തിനു ദേശീയ പുരസ്കാരം നേടിയ ഇന്ത്യയിലെ ആദ്യ സംഗീത സംവിധായകൻ എന്ന ബഹുമതിക്ക് അർഹനായി.

ഓസ്കാർ, ഗോൾഡൻ ഗ്ലോബ്, ഗ്രാമി തുടങ്ങി നിരവധി പുരസ്കാരങ്ങൾ. മറക്കാനാവാത്ത ഈണങ്ങൾ സമ്മാനിച്ച് സംഗീതയാത്ര. മദ്രാസിലെ മൊസാർട്ട് എന്നറിയപ്പെടുന്ന എ.ആർ റഹ്മാൻ ലോകത്തിലെ ഏറ്റവും പ്രശസ്തരായ സംഗീത സംവിധായകരിൽ ഒരാളാണ്. ഈണങ്ങൾ കൊണ്ട് ഇതിഹാസം രചിച്ച മഹാപ്രതിഭയെ രാജ്യം പത്മശ്രീയും പദ്മഭൂഷണും നൽകി ആദരിച്ചു.

ഗായകൻ, ഗാനരചയിതാവ് സംഗീതസംവിധായകൻ. സംഗീതത്തിന്റെ സമസ്തമേഖലയിലും ആ പ്രതിഭ നിറഞ്ഞുനിൽക്കുന്നു. പ്രഭുദേവചിത്രം മൂൺവാക്കിലൂടെ എ.ആർ റഹ്മാൻ ആദ്യമായി അഭിനയരംഗത്തേക്കും കടക്കുകയാണ്.

spot_img

Related news

ജനനായകന്റെ വരവിനിടെ ആരാധകരെ ഞെട്ടിച്ച് മറ്റൊരു വമ്പൻ തിരിച്ചുവാരവ്; ഒടിടിയിൽ ഒന്നാമനായി ‘ഭഗവന്ത് കേസരി’

രാജ്യമൊട്ടുക്കും ജനനായകന്റെ വരവിനായി കാത്തിരിക്കുകയാണ്. ദളപതി വിജയ്‍ നായകനാകുന്ന അവസാന സിനിമ...

 മലയാള സിനിമയിലെ സുപ്രധാന ഹാസ്യ നടൻ; 75ന്റെ നിറവില്‍ ജഗതി ശ്രീകുമാര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍. അസാധാരണ...

തിയേറ്ററിന് പിന്നാലെ ഒടിടിയിലും തരംഗമായി ‘എക്കോ’

തിയേറ്റർ പ്രദർശനത്തിന് ശേഷം ഒടിടിയിലും എക്കോയ്ക്ക് മികച്ച പ്രതികരണം. ദിൻജിത്ത് അയ്യത്താൻ-...

രാജാസാബ് ട്രെയ്ലർ 2.0 പുറത്ത്; പ്രഭാസിന്റെ ബ്രഹ്മാണ്ഡ ദൃശ്യ വിരുന്ന്

ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’...

‘ഉദ്യോഗസ്ഥ ക്ഷാമം, ഭരണസ്തംഭനം, എസ്.ഐ.ആർ നിർത്തിവെക്കണം’; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്.ഐ.ആർ നിർത്തിവെക്കണമെന്ന്...