രാത്രി സമയങ്ങളിൽ നടത്തുന്ന അനധികൃത മത്സ്യ കച്ചവടം,പരിശോധന കർശനമാക്കി വളാഞ്ചേരി നഗരസഭ

മലപ്പുറം വളാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗം പൊതു നിരത്തിൽ അനധികൃതമായി വാഹനങ്ങളിൽ കച്ചവടം ചെയ്തിരുന്ന മത്സ്യ കച്ചവടക്കാരെ നീക്കം ചെയ്തു. പരിശോധന സമയത്ത് നഗരത്തിലെ നാല് റോഡുകളിലായി ആറോളം കച്ചവടക്കാരുണ്ടായിരുന്നു. നഗരത്തിലെ അനനധികൃത മത്സ്യകച്ചവടം രാത്രിസമയങ്ങളിൽ നടക്കുന്നത് സംബന്ധിച്ച് പരാതി നഗരസഭ ആരോഗ്യ വിഭാഗത്തിന് ലഭിച്ചിരുന്നു.പരിശോധക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് അഷ്റഫ്, പി എച്ച് ഐ മാരായ പത്മിനി, മുഹമ്മദ് ഹഫീദ് എന്നിവർ നേതൃത്വം നൽകി. ശുചീകരണ തൊഴിലാളികളായ സിറാജുദ്ധീൻ, സെലിൻ എന്നിവരും പങ്കെടുത്തു. തുടർന്നും പരിശോധന ഉണ്ടാകുമെന്നും നഗരസഭാആരോഗ്യ വിഭാഗം അറിയിച്ചു.

spot_img

Related news

എടക്കര പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐക്കെതിരെ വധഭീഷണി; കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

മലപ്പുറം: എടക്കര പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസ്: പരാതിക്കാർക്ക് നേരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ

മലപ്പുറം: മലപ്പുറം മുന്നിയൂരിൽ യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ...

കാരുണ്യത്തിന്റെ നാലര പതിറ്റാണ്ട്: കുറ്റിപ്പുറം എം.എസ്.എസ്. പുതിയ ഓഫീസിലേക്ക് ചരിത്രപരമായ ചുവടുവെപ്പ്

കുറ്റിപ്പുറം: മുസ്ലിം സർവീസ് സൊസൈറ്റി (MSS) കുറ്റിപ്പുറം യൂണിറ്റിന്റെ പുതിയ ഓഫീസ്...

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ അപകടം; ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

മലപ്പുറം: മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി...

വെങ്ങാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു

വളാഞ്ചേരി: വെങ്ങാട് ഇല്ലിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...