സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വില്‍പ്പനയും ഉല്‍പ്പാദനവും സംഭരണവും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. വെള്ളിയാഴ്ച മുതല്‍ നിരോധനം നിലവില്‍ വരുന്നതോടെ വ്യാപാര സ്ഥാപനങ്ങളിലും വില്‍പ്പനശാലകളിലും കര്‍ശന പരിശോധന ഉണ്ടാവും.
ഹോട്ടല്‍, മാര്‍ക്കറ്റ്, ടേക് എവേ കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, തട്ടുകടകള്‍ എന്നിവയിലാണ് പ്ലാസ്റ്റിക് ഉപയോഗം കൂടുതല്‍. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം പരമാവധി പേപ്പര്‍ ബാഗ് ഉപയോഗിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. നിരോധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടിയുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ 2020 ജനുവരി, ഫെബ്രുവരി, മെയ് മാസങ്ങളില്‍ സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരമുളള ഉല്‍പ്പന്നങ്ങളും നിരോധനത്തിന്റെ പരിധിയില്‍ വരും. തുടക്കത്തില്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് പിഴ. ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കും.
പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്, മേശവിരിപ്പ്, പ്ലേറ്റ്, കപ്പ്, ടംബ്ലറുകള്‍, കപ്പ്, തെര്‍മോകോള്‍, സ്റ്റൈറോകോള്‍ പ്ലേറ്റ്, പ്ലാസ്റ്റിക് സ്പൂണ്‍, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പും പ്ലേറ്റും, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍, പിവിസി ഫ്‌ലെക്‌സുകള്‍, പ്ലാസ്റ്റിക് ആവരണമുള്ള തുണി, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ തുണികളില്‍ നിര്‍മിച്ച ബാനറുകള്‍, ബ്രാന്‍ഡ് ചെയ്യാത്ത ജ്യൂസ് പായ്ക്കറ്റുകള്‍, 500 മില്ലീലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍, മിഠായി പെട്ടി പായ്ക്കറ്റുകള്‍, ക്ഷണക്കത്തുകള്‍, സിഗരറ്റ് പാക്കറ്റുകള്‍ എന്നിവയ്ക്കു മുകളിലുള്ള പ്ലാസ്റ്റിക് ആവരണം, പഴവും പച്ചക്കറിയും പായ്ക്ക് ചെയ്യുന്ന പ്ലാസ്റ്റിക് പാക്കറ്റുകള്‍, ഇയര്‍ ബഡ്, ബലൂണ്‍, മിഠായി, ഐസ്‌ക്രീം എന്നിവയിലുള്ള പ്ലാസ്റ്റിക് സ്റ്റിക് എന്നിവയൊക്കെ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. സംസ്ഥാന പരിസ്ഥിതി വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.