തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അധ്യക്ഷന്‍ പ്രേമന്‍ ദിന്‍രാജ് ഉച്ചയ്ക്ക് 3.30 ന് വാര്‍ത്താ സമ്മേളനത്തിലാണ് നിരക്ക് വര്‍ധന പ്രഖ്യാപിക്കുക. യൂണിറ്റിന് ശരാശരി 60 പൈസ വരെ കൂടാനാണ് സാധ്യത. യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വൈദ്യുത നിരക്കാണ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നത്. അഞ്ചു വര്‍ഷം കൊണ്ട് യൂണിറ്റിന് ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. നിലവിലെ താരിഫ് പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള നിരക്ക് യൂണിറ്റിന് 4 രൂപ 79 പൈസയാണ്. വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിങ് നടത്തിയ ശേഷമാണ് കമ്മിഷന്‍ അന്തിമ താരിഫ് പ്രഖ്യാപിക്കുന്നത്. കൊവിഡ് സാഹചര്യം കാരണമാണ് വൈദ്യുതി നിരക്ക് വര്‍ധനവ് ഏപ്രിലില്‍ നടപ്പാക്കാതിരുന്നത്. ജൂലൈ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.
