വിദ്യാര്‍ത്ഥിയായ ഷുഹൈബ് അലനല്ലൂര്‍ എഴുതിയ ‘ഒറ്റച്ചോര’ എന്ന കവിത ശ്രദ്ധേയമാകുന്നു

മലപ്പുറം: ഹിന്ദു മുസ്ലിം കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലുള്ള വിദ്യാര്‍ത്ഥിയുടെ കവിത ശ്രദ്ധേയമാവുന്നു. മലപ്പുറം മഅ്ദിന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥിയായ ഷുഹൈബ് അലനല്ലൂര്‍ എഴുതിയ ഒറ്റച്ചോര എന്ന കവിതയാണ് ശ്രദ്ധേയമാവുന്നത്. ആനുകാലകത്തില്‍ പ്രസിദ്ധീകരിച്ച ഈ കവിത മുസ്ലിം യൂത്ത് ലീഗ് നേതാവ് ഷിബു മീരാന്‍ തന്റെ പ്രസംഗത്തില്‍ ഉദ്ധരിച്ചതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്. അയല്‍ക്കാരിയായ നബീസുവിന്റെ ഇസ്ലാമിക പ്രാര്‍ത്ഥനയില്‍ പ്രസവ വേദനയില്‍ നിന്നും ആശ്വാസം കണ്ടെത്തുന്ന നാരായണിയും മുല്ലാക്ക ഖുര്‍ ആനിലെ വരികള്‍ ഓതി നാരായണിയുടെ ഭര്‍ത്താവ് വേലുവിന്റെ മദ്യപാനം ശീലം ഇല്ലാതാക്കുന്നതുമാണ് കവിതയില്‍ ഇതിവൃത്തം. ‘മൊല്ലാക്കാന്റെ ചോര കള്ള് തട്ടിക്കൂടാ’ എന്ന വരിയിലാണ് കവിത അവസാനിക്കുന്നത്.

spot_img

Related news

നിലമ്പൂരിൽ മോഷ്ടിച്ച മാല യുവതി വിഴുങ്ങി; വീണ്ടെടുക്കാൻ കാത്തിരുന്ന് പൊലീസ്

മലപ്പുറം: നിലമ്പൂരിൽ മാല മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. നിലമ്പൂർ...

സർവീസ് റോഡില്ല, പണി പാതിവഴിയിൽ; എന്നിട്ടും ടോൾ! വെട്ടിച്ചിറ ടോൾ പ്ലാസയിലേക്ക് നാളെ എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച്

വെട്ടിച്ചിറ ടോൾ പ്ലാസയിയിലെ നിയമവിരുദ്ധ ടോൾ പിരിവ് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാളെ...

ഓപ്പറേഷൻ ഹെൽത്ത് ഷീൽഡ്: തിരൂരങ്ങാടിയിൽ പഴകിയ മത്സ്യം പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ഓപറേഷന്‍ ഹെല്‍ത്ത് ഷില്‍ഡ് രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായ...

വേർപാടിന്റെ നോവ് മാറുന്നതിന് മുൻപേ വീണ്ടും ദുരന്തം; പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം: പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു. പെരിന്തൽമണ്ണ...