ലഹരി സംഘങ്ങളിലെ ‘മുരുകൻ’ ഒടുവിൽ കുടുങ്ങി; വഴിക്കടവിൽ യുവാവ് അറസ്റ്റിലായത് രാത്രികാല പരിശോധനയിൽ

മലപ്പുറം: വഴിക്കടവില്‍ വന്‍ ലഹരി വേട്ട. 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മൂത്തേടം കാരപുറം സ്വദേശി ലിജു എബ്രഹാമിനെ വഴിക്കടവ് പൊലീസ് ആണ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നാണ് വില്‍പ്പനയ്ക്കായി ലഹരി എത്തിച്ചത്. ഇന്നലെ രാത്രി 9.00 മണിയോടെ വഴിക്കടവ് ആനമറിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ലഹരി സംഘങ്ങള്‍ക്കിടയില്‍ മുരുകന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രതി ബാംഗ്ലൂരില്‍ നിന്ന് ജില്ലയിലേക്ക് നേരിട്ട് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് പ്രതി എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്. എംഡിഎംഎ ലഭിച്ച ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്കെതിരെ എംഡിഎംഎ കൈവശം വെച്ചതിന് എക്‌സൈസിലും കേസ് നിലവിലുണ്ട്.

spot_img

Related news

വളാഞ്ചേരി-അങ്ങാടിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണം: ഫെബ്രുവരി 2 മുതൽ റോഡ് അടക്കും; ബദൽ പാതകൾ ഇങ്ങനെ

വളാഞ്ചേരി: അങ്ങാടിപ്പുറം റോഡില്‍ അമ്പലപ്പടി മുതല്‍ കൊളത്തൂര്‍ സ്റ്റേഷന്‍പടി വരെയുള്ള ഭാഗത്ത്...

ബലാത്സംഗ പരാതി: മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസം

പൊന്നാനിയിൽ വീട്ടമ്മ ഉന്നയിച്ച ബലാത്സംഗ പരാതിയിൽ മലപ്പുറം മുൻ എസ് പി സുജിത്...

യാത്രക്കാരുടെ ദുരിതത്തിന് അറുതി; തിരുവേഗപ്പുറ പാലം നാളെ തുറക്കും

വളാഞ്ചേരി: തിരുവേഗപ്പുറ പാലം നാളെ മുതൽ ഗതാഗതത്തിനായി തുറന്നു നൽകുന്നു. ഉപരിതലത്തിൽ...

ടി.പി ശ്രീജിത്തിന് സംസ്കാര സാഹിതിയുടെ ആദരം; പ്രണവം പ്രസാദ് ഉപഹാരം സമർപ്പിച്ചു

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി.പി ശ്രീജിത്തിനെ സംസ്കാര സാഹിതി...