മലപ്പുറത്ത് ഫെയര്‍നെസ് ക്രീം തേച്ച് വൃക്ക തകരാറിലായ സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ തേടി

ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് വൃക്ക തകരാറിലായ സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ തേടി. ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടിയത്. കൂടാതെ മലപ്പുറം ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഓഫിസില്‍നിന്നും വിവരങ്ങള്‍ തേടി.

ഒരാഴ്ച മുമ്പാണ് സൗന്ദര്യവര്‍ധക ലേപനങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് വൃക്കരോഗം ബാധിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. മലപ്പുറത്ത് ‘യൂത്ത് ഫെയ്‌സ്’, ‘ഫൈസ’ എന്നീ ക്രീമുകള്‍ ഉപയോഗിച്ചവരെയാണ് അത്യപൂര്‍വ്വ വൃക്കരോഗം ബാധിച്ചത്. ഈ ക്രീമുകള്‍ ഉപയോഗിച്ച 11 പേര്‍ക്ക് മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗാവസ്ഥ കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് കോട്ടക്കല്‍ മിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരായ സജീഷ് ശിവദാസനും രഞ്ജിത്ത് നാരായണനും ചേര്‍ന്ന് വിശദമായ പരിശോധന നടത്തിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ഇതുസംബന്ധിച്ച പരിശോധന നടന്നു. വിശദമായ ലാബ് പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഫെയര്‍നെസ് ക്രീം ഉപയോഗമാണ് രോഗകാരണമെന്ന് വ്യക്തമായത്.

രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 14കാരി തുടര്‍ച്ചയായി ‘യൂത്ത് ഫെയ്‌സ്’ എന്ന ക്രീം ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെയാണ് ഡോക്ടര്‍മാര്‍ വിശദമായ പഠനം നടത്തിയത്. സമാന ലക്ഷണങ്ങളുമായി എത്തിയവരും ഈ ക്രീമുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ മെഡിക്കല്‍ വിഭാഗം മേധാവി ഡോ പി എസ് ഹരി പറഞ്ഞു. ചില ക്രീമുകളില്‍ മെര്‍ക്കുറിയും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങള്‍ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനുവദനീയമായ അളവിലും നൂറിരട്ടിയിലേറെയായിരുന്നു ഈ രാസവസ്തുക്കളുടെ സാന്നിദ്ധ്യം.

‘യൂത്ത് ഫെയ്‌സ്’ എന്ന ക്രീമില്‍ നിര്‍മാതാക്കളുടെ വിവരങ്ങളോ ഇറക്കുമതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോ നല്‍കിയിട്ടില്ല. മുംബൈയിലെ ഒരു സ്ഥാപനത്തിന്റെ വിലാസമുണ്ടെങ്കിലും അവര്‍ ഇങ്ങനെയൊരു ക്രീം നിര്‍മിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഇത്തരം ഫെയര്‍നെസ് ക്രീമുകള്‍ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന് പെട്ടന്ന് തിളക്കമുണ്ടാകും. ലോഹമൂലകങ്ങള്‍ അമിതമായ അളവില്‍ ഉപയോഗിക്കുന്നതുകൊണ്ടാണിത്. എന്നാല്‍ ഇത് രക്തത്തില്‍ കലര്‍ന്ന് വൃക്കയെ ബാധിക്കും. വൃക്കകളുടെ അരിപ്പയെയാണ് ഇത് ബാധിക്കുക. അരിക്കല്‍ ശേഷി നഷ്ടപ്പെടുന്നതോടെ, പ്രോട്ടീനുകള്‍ മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്നതാണ് രോഗാവസ്ഥ ഗുരുതരമാക്കുന്നത. ശരീരഭാരം കൂടുക, അമിതമായ ക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദം, അണുബാധ തുടങ്ങിയവയാണ് മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍.

spot_img

Related news

കിണറ്റില്‍ വീണ കാട്ടുപന്നിയെ കറിവെച്ചു കഴിച്ച യുവാക്കള്‍ പിടിയില്‍

വളയം: കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കള്‍. സംഭവത്തില്‍...

ഇന്‍സ്റ്റഗ്രാം വഴി പരിചയം പതിനഞ്ചുകാരിക്ക് കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍...

ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ അഴീക്കോട് ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു. ഇന്നലെ രാത്രിയിലായിരുന്നു...

മിനി ഊട്ടിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം: മലപ്പുറം മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ടിപ്പര്‍...

നീലഗിരി യാത്രക്കാര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വച്ചാല്‍ 10,000 പിഴ

എടക്കര: നീലഗിരിയിലേക്കുള്ള യാത്രക്കാര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വയ്ക്കുന്നതായി കണ്ടാല്‍...