ഭര്‍ത്താവ് കൈ കാണിച്ച് ബസ് നിര്‍ത്തിച്ചു; റോഡ് മുറിച്ചെത്തിയ വീട്ടമ്മ അതേ ബസിടിച്ച് മരിച്ചു

കോട്ടയത്ത് ബസില്‍ കയറാനായി റോഡ് മുറിച്ചു കടന്നെത്തിയ വീട്ടമ്മ അതേ ബസ് ഇടിച്ചു മരിച്ചു. ഭര്‍ത്താവിന്റെ കണ്‍മുമ്പില്‍വച്ചാണ് അപകടമുണ്ടായത്. കുറുപ്പന്തറ കാഞ്ഞിരത്താനം കിഴക്കേ ഞാറക്കാട്ടില്‍ തോമസ് ചാക്കോയുടെ ഭാര്യ ജോസി തോമസ് (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷം 3.30ന് തോട്ടുവ – കുറുപ്പന്തറ റോഡില്‍ കാഞ്ഞിരത്താനം ജംഗ്ഷനിലായിരുന്നു അപകടം.
ജോസിയും ഭര്‍ത്താവ് തോമസും കുറുപ്പന്തറയിലേക്ക് പോകാനായാണ് എത്തിയത്. ജോസി എതിര്‍വശത്തു പരിചയക്കാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു. തോമസ് ബസ് നിര്‍ത്തുന്ന വശത്തുമായിരുന്നു. വൈക്കം – പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് തോമസ് കൈ കാണിച്ചു നിര്‍ത്തി.

ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആയതിനാല്‍ തോമസ് ബസില്‍ കയറിയില്ല. കണ്ടക്ടര്‍ ഡബിള്‍ ബെല്‍ നല്‍കുകയും ചെയ്തു. കണ്ണാടിയില്‍ ബസിന്റെ വാതില്‍ ശ്രദ്ധിച്ച് െ്രെഡവര്‍ മുന്നോട്ടെടുക്കുന്നതിനിടെ, എതിര്‍വശത്തു നിന്നിരുന്ന ജോസി ബസില്‍ കയറാനായി ഓടിവരുമ്പോഴാണ് അപകടമെന്നു പൊലീസ് പറഞ്ഞു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ജോസിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് സ്‌കൂളിലെ ജീവനക്കാരിയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. മകന്‍: അഖില്‍ തോമസ്. മരുമകള്‍: അനു പോള്‍.

spot_img

Related news

തിരുവോണം ബമ്പര്‍; ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് വയനാട്ടില്‍

വയനാട്: ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം...

നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടന്‍ ടി പി മാധവന്‍ അന്തരിച്ചു. 89...

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; നിയമസഭയില്‍ തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി വി അന്‍വര്‍

നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. താന്‍ പ്രതിപക്ഷത്തിന്റെ...