കൊണ്ടോട്ടിയിൽ വിവാഹദിവസം രാവിലെ വരൻ ജീവനൊടുക്കി

കൊണ്ടോട്ടി : കരിപ്പൂരില്‍ വിവാഹദിവസം വരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30ന് ജിബിനെ ശുചിമുറിയില്‍ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ജിബിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ കയറിയതിന് ശേഷം ജിബിന്‍ വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.

ദുബായിലാണ് ജിബിന്‍ ജോലി ചെയ്യുന്നത്. നാട്ടിലെത്തിയിട്ട് നാലു ദിവസമേ ആയിട്ടുള്ളൂ. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img

Related news

എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ

മലപ്പുറം: എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ....

‘ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപെടണം?’: എസ് ശശിധരന്‍ ഐപിഎസ്

മലപ്പുറം: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ താത്പര്യപെടുന്ന ആളാണ് താനെന്ന് മലപ്പുറം എസ്...

വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്ന് കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മങ്കട പള്ളിപ്പുറം...

മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി സഞ്ജു സാംസണ്‍

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളാ ക്ലബ്ബായ മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി...

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...