വിവാഹബന്ധം വേര്‍പെടുത്തി തിരികെയെത്തിയ മകള്‍ക്ക് കൊട്ടും പാട്ടുമായി വരവേല്‍പ്പു നല്‍കി അച്ഛന്‍

മകളുടെ തിരിച്ചുവരവും വിവാഹം പോലെ തന്നെ കൊട്ടും പാട്ടുമായി പടക്കം പൊട്ടിച്ച് ആഘോഷിച്ച് പിതാവ്. വിവാഹം എന്നത് പല മാതാപിതാക്കള്‍ക്കും ഒരു കടമ നിര്‍വഹിക്കലാണ്. അവരെക്കൊണ്ട് സാധിക്കുന്നത് പോലെ മക്കളുടെ വിവാഹം വലിയ ആര്‍ഭാടമായി ആഘോഷമാക്കി മാറ്റാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അതു കഴിഞ്ഞുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ പലതരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റുകള്‍ സമൂഹം തന്നെ അടിച്ചേല്‍പ്പിക്കുകയാണ്. വിവാഹ ശേഷം ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ അനുഭവിച്ച് ജീവന്‍ പൊലിഞ്ഞ നിരവധി സ്ത്രീകളും നമുക്കു ചുറ്റുമുണ്ട്.

ഇതിന് കാരണം പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെങ്കിലും പെണ്‍കുട്ടികളെ കുടുംബത്തിന്റെ അന്തസ്സിനെ ഓര്‍ത്ത് വീട്ടുകാര്‍ തന്നെ ഭര്‍തൃ വീട്ടില്‍ തളച്ചിടുന്ന സാഹചര്യങ്ങളാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ചിന്താഗതിയുമായി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് ഒരു പിതാവ്. വിവാഹ ബന്ധം ഉപേക്ഷിച്ചു തിരികെയെത്തിയ മകളെ വിവാഹം പോലെ തന്നെ വലിയ ആഘോഷത്തോടെ വീട്ടിലേക്ക് തിരികെ ക്കൊണ്ടുപോകുന്ന ഒരച്ഛനെയാണ് വീഡിയോയില്‍ കാണുന്നത്. ജാര്‍ഖണ്ഡിലാണ് സംഭവം.

പ്രേം ഗുപ്ത എന്നയാളുടെ മകളായ സാക്ഷി ഗുപ്ത 2022 ഏപ്രിലില്‍ ആണ് വിവാഹിതയായത്. ഒരു എഞ്ചിനീയറായിരുന്നു വരന്‍. എന്നാല്‍ വിവാഹം കഴിഞ്ഞ ശേഷമാണ് ഇയാള്‍ നേരത്തെ തന്നെ വിവാഹിതനാണെന്ന കാര്യം സാക്ഷി അറിഞ്ഞത്. തുടര്‍ന്ന് തന്റെ എല്ലാ വിഷമങ്ങളും വീട്ടുകാരോട് തുറന്നു പറഞ്ഞ മകള്‍ക്ക് ഈ വിവാഹബന്ധം പൂര്‍ണമായും അവസാനിപ്പിക്കാനുള്ള പിന്തുണയും പിതാവായ പ്രേം ഗുപ്ത നല്‍കി.

എന്നാല്‍ മകളുടെ തിരിച്ചുവരവും വിവാഹം പോലെ തന്നെ കൊട്ടും പാട്ടുമായി പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഈ പിതാവ്. ഇത് ഒരു ജയിലില്‍ നിന്ന് മോചനം ലഭിച്ചത് പോലെതന്നെ ആണെന്നും അദ്ദേഹം പറയുന്നു. പ്രേം ഗുപ്ത തന്നെ ആണ് ഈ ആഘോഷത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ആദ്യം പങ്കുവെച്ചത്. തുടര്‍ന്ന് ഇത് വലിയ രീതിയില്‍ പ്രചരിക്കുകയായിരുന്നു.

‘നമ്മുടെ മകളുടെ വിവാഹം വളരെ ആര്‍ഭാടത്തോടെയും ആഡംബരത്തോടെയും നടത്തുന്നു. എന്നാല്‍ അവരുടെ പങ്കാളിയോ കുടുംബമോ അവരോട് മോശമായി പെരുമാറിയാലോ തെറ്റായ കാര്യങ്ങങ്ങള്‍ ചെയ്താലോ മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരിക. കാരണം പെണ്‍മക്കള്‍ വളരെ വിലപ്പെട്ടവരാണ് ‘ എന്നാണ് ഈ പിതാവ് കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്. കൂടാതെ തന്റെ മകള്‍ക്ക് ഇങ്ങനെ സംഭവിച്ചതില്‍ താന്‍ ഒരിക്കലും അസ്വസ്ഥനല്ല എന്നും ഒരിക്കലും ഒത്തുപോകാന്‍ കഴിയാത്ത ഒരു ബന്ധം ശരിയാക്കാന്‍ കഴിയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പിതാവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം ഈ സംഭവം വലിയ ചര്‍ച്ചാവിഷയമായി മാറുകയും ചെയ്തു.

spot_img

Related news

പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും, പൈജാമയുടെ വള്ളിപൊട്ടിക്കുന്നതും ബലാത്സംഗമല്ലെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും...

വോട്ടര്‍ രേഖകള്‍ ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കും; നിര്‍ണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടര്‍ രേഖകള്‍ ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക്...

286 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷം സുനിത വില്യസും ബുച്ച് വില്‍മോറും സുരക്ഷിതരായി ഭൂമിയിൽ

ഒമ്പത് മാസത്തിലേറെയുള്ള കാത്തിരിപ്പിനൊടുവില്‍ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും...

ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയെ വെടിവെച്ച് പോലീസ്

ഉത്തര്‍പ്രദേശ് ഹത്രാസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പ്രതിയെ വെടിവെച്ച് പിടികൂടി...

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ബ്രിട്ടീഷ് വനിതയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാത്സംഗം ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട...