ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ അഴീക്കോട് ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി (53) നെയാണ് മകന്‍ മുഹമ്മദ് (24) ആക്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ അമ്മയെ ആദ്യം എറണാകുളത്തെ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

എറണാകുളത്തായിരുന്നു ജലീലും കുടുംബവും താമസിച്ചിരുന്നത്. പ്ലസ്ടുവിന് ശേഷം പഠനം നിര്‍ത്തിയ മകന്‍ മുഹമ്മദ് അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിച്ചിരുന്നു. കുടുംബം കൊടുങ്ങല്ലൂരില്‍ വന്ന് താമസം ആരംഭിച്ചത് മുഹമ്മദിന്റെ ലഹരി ഉപയോഗം കൂടിയതോടെയാണ്. മകന്റെ കൂട്ടുകെട്ടുകള്‍ മാതാപിതാക്കള്‍ വിലക്കുകയും ചെയ്തു. ലഹരി ഉപയോഗം തടഞ്ഞതിന്റെ വൈരാഗ്യത്തിലാണ് ഇന്നലെ രാത്രി എട്ടരയോടെ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന ഉമ്മ സീനത്തിനെമുടിയില്‍ കുത്തിപ്പിടിച്ച് കത്തി ഉപയോഗിച്ച് കഴുത്തറുത്തത്. നിലവിളി കേട്ടെത്തിയ അയല്‍വാസി കബീറിനെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ പൊലീസാണ് സീനത്തിനെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. സീനത്തിന്റെ സ്ഥിതി ഗുരുതരമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കൊടുങ്ങല്ലൂര്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് മുഹമ്മദ് തന്റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നു.

spot_img

Related news

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ആദ്യ ബലാത്സംഗ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ്...

‘ചെറിയ ചൂരൽ പ്രയോഗം ആവാം’; വിദ്യാർഥിയെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കുന്നതിൽ തെറ്റില്ല: ഹൈക്കോടതി

കൊച്ചി: വിദ്യാർഥിയെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരൽ പ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന്...

അബദ്ധത്തിൽ വൈദ്യുതിലൈനിൽ കൈ തട്ടി; ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം....

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണം; 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു....

നിരത്തിൽ തീ തുപ്പി അഭ്യാസം; കൊല്ലത്ത് വൈറൽ കാറിന് എട്ടിന്റെ പണി നൽകി എം.വി.ഡി; രജിസ്‌ട്രേഷൻ റദ്ദാക്കും

കൊല്ലം: വിവാഹച്ചടങ്ങിന് തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച് കാർ. വൈറലായതോടെ...