മൃതദേഹം അര്‍ജുന്റേത് തന്നെ; സ്ഥിരീകരിച്ച് ഡിഎന്‍എ പരിശോധനാ ഫലം

ഷിരൂര്‍: ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്ന മൃതദേഹഭാഗങ്ങള്‍ അര്‍ജുന്റേതു തന്നെ. ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ് ഷിരൂരില്‍ നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ ഒത്തുനോക്കിയത്. ഡിഎന്‍എ പരിശോധനാഫലം പോസിറ്റീവായതോടെ കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹ ഭാഗങ്ങളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പരിശോധിച്ച് ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

കഴിഞ്ഞ ദിവസമാണ് ഗംഗാവലിപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ കാബിന്‍ ലഭിച്ചത്. ലോറിയില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ലോറി അര്‍ജുന്റേത് തന്നെയെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹഭാഗങ്ങളാണെന്ന് സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയത്.

spot_img

Related news

ഇന്‍സ്റ്റയിലെ പോസ്റ്റില്‍ കമന്റിട്ടു, രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്ക് കെഎസ്‌യു നേതാക്കളുടെ ക്രൂരമര്‍ദ്ദനം; നാല് പേര്‍ അറസ്റ്റില്‍

പാലക്കാട്: രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍....

ലഹരിവ്യാപനം തടയാന്‍ എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കൊറിയര്‍, തപാല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും

സംസ്ഥാത്ത് ലഹരിവ്യാപനം തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല...

ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസ്; എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം...

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിനെതിരെ തെളിവില്ലെന്ന് പൊലീസ്‌

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിന് ആശ്വാസം. പൊലീസ് നടത്തിയ പ്രാഥമിക...

ബൈക്കിന് പിറകില്‍ കാറിടിച്ചു; ബിടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: പരീക്ഷ എഴുതാന്‍ പോയ ബിടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വടക്കഞ്ചേരി സ്വദേശി...