വര്‍ണാഭമായി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരം പുറപ്പാട്

പെരിന്തല്‍മണ്ണ: പൂരം പുറപ്പാട് കാണാന്‍ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രസന്നിധിയിലെത്തിയത് ആയിരങ്ങള്‍. 11 ദിവസങ്ങളിലായി നടക്കുന്ന പൂരാഘേഷത്തിലെ ഏറ്റവും പ്രാധാന്യമുള്ളതും വര്‍ണാഭവുമായ ചടങ്ങാണ് പുറപ്പാടെഴുന്നള്ളത്ത്.

രാവിലെ 10ന് മൂന്ന് ഗജവീരന്മാരെ അണിനിരത്തി നടന്ന എഴുന്നള്ളത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജൂനിയര്‍ വിഷ്ണു ഭഗവതിയുടെ തിടമ്പേറ്റി. ശ്രീകുട്ടന്‍, കൃഷ്ണ നാരായണന്‍ എന്നീ ഗജവീരന്മാരും അണിനിരന്നു. കേരളത്തിനകത്തും പുറത്തുമുള്ള വാദ്യകലാകാരന്മാര്‍ പങ്കെടുത്ത മേളവും ചടങ്ങിന് മിഴിവേകി. ട്രസ്റ്റി പ്രതിനിധി വള്ളുവനാട് രാജകുടുംബാംഗം കടന്നമണ്ണ കോവിലകത്തെ രാജരാജന്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം വേണുഗോപാലന്‍, അസി. മാനേജര്‍ എ എന്‍ ശിവപ്രസാദ്, സൂപ്രണ്ട് വി കെ ദിലീപ്, കെ ടി അനില്‍കുമാര്‍ എന്നിവരായിരുന്നു എഴുന്നള്ളത്തിന്റെ മുന്‍നിരയില്‍.

പുറപ്പാട് ദിവസം പുലര്‍ച്ചെ നാലിനുതന്നെ ക്ഷേത്രത്തില്‍ ദര്‍ശനസൗകര്യമൊരുക്കിയിരുന്നു. കൂത്തുപുറപ്പാടോടെയായിരുന്നു തുടക്കം. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണന്‍ നമ്പൂതിരി, സജി നമ്പൂതിരി, മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുറപ്പാട് പൂജകള്‍. ആദ്യ ആറാട്ട് കഴിഞ്ഞ കൊട്ടിക്കയറ്റത്തില്‍ പഞ്ചാരിമേളവും രാത്രി ഡബിള്‍ തായമ്പകയും ആറാട്ടുകടവില്‍ തായമ്പകയും അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയാണ് ഉച്ചക്ക് പ്രസാദ ഊട്ടിന് ദേവസ്വം ഒരുക്കിയത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ പ്രേംജിത്ത്, ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.

spot_img

Related news

മലപ്പുറത്ത് ദാരുണാന്ത്യം; കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

മലപ്പുറം: മലപ്പുറം വെട്ടത്തൂരില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഴുതല സ്വദേശികളായ ഫാസില്‍,...

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ‘സൈ ഹണ്ട്’; മലപ്പുറത്ത് 194 കേസുകൾ,94 അറസ്റ്റ്

മലപ്പുറം: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കേരള പൊലീസ് നടപ്പാക്കുന്ന ‘സൈ ഹണ്ട്’ ഓപ്പറേഷന്റെ...

മീൻ വാരാനെന്ന് പറഞ്ഞ് ഭർത്താവ് കൊണ്ടുപോയി, ഫൗസിയയെ കൊന്നത് കഴുത്ത് ഞെരിച്ച്; മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ…

മലപ്പുറം തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പൊലീസ്. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയയാണ്...

തിരൂരിൽ യുവതിയുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം; ഒളിവിലായിരുന്ന ഭർത്താവ് കസ്റ്റഡിയിൽ

തിരൂർ: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

കൊണ്ടോട്ടിയിൽ കോളേജ് ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി; വിദ്യാർഥികൾ ഓടിരക്ഷപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജ് ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...