തൂക്കി വില്‍ക്കുന്ന അരിയുള്‍പ്പെടെയുളള ഭക്ഷ്യധാന്യങ്ങള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കും ജി എസ് ടി ബാധകമല്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: തൂക്കി വില്‍ക്കുന്ന അരിയുള്‍പ്പെടെയുളള ഭക്ഷ്യധാന്യങ്ങള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കും ജി എസ് ടി ബാധകമല്ലെന്ന് കേന്ദ്രം. പായ്ക്ക് ചെയ്ത ഭക്ഷ്യോത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജി എസ് ടി ബാധകമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിജ്ഞപനം. ഇത് ആശയക്കുഴപ്പമുണ്ടാക്കിയതോടെ സംസ്ഥാന ധനമന്ത്രി കെഎന്‍ ബാല?ഗോപാല്‍ കേന്ദ്രത്തിന്റെ വിശദീകരണം തേടുകയായിരുന്നു.അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാംവരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. ഈ ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജി എസ് ടി നല്‍കണമെന്ന് കേന്ദ്ര എക്സൈസ് കമ്മിഷണറേറ്റാണ് വിജ്ഞാപനമിറക്കിയത്. എന്നാല്‍ ഉത്തരവില്‍ പാക്കറ്റിന്റെ അളവ് വ്യക്തമാക്കിയിരുന്നില്ല. ഇതോടെ ചില്ലറവില്‍പ്പനക്കായി ചാക്കുകളിലാക്കി കൊണ്ടുവരുന്ന ഉത്പന്നങ്ങള്‍ക്കും നികുതി ബാധകമാകുമെന്ന ആശങ്കയുയര്‍ന്നു. ചാക്കില്‍ കൊണ്ടുവരുന്ന ലേബല്‍ ചെയ്ത ഉത്പന്നങ്ങള്‍ക്ക് ബാധകമാകുന്ന നികുതി ഉപഭോക്താക്കളില്‍നിന്ന് ഈടാക്കേണ്ടി വന്നാല്‍ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക വ്യാപാരികള്‍കൂടി അറിയിച്ചതോടെയായിരുന്നു ധനമന്ത്രിയുടെ ഇടപെടല്‍.

spot_img

Related news

സൗത്ത് ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടിത്തം; 20 പേർ മരണപ്പെട്ടു, നിരവധി പേർ ചികിത്സയിൽ

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം...

കോക്രോച്ച് ജനത പാർട്ടി നേതാവ് അഭിജിത്ത് ദീപ്‌കേയെ കരുതൽ തടങ്കലിലാക്കാൻ ഡൽഹി പൊലീസിന്റെ നീക്കം

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി നേതാവ് അഭിജിത്ത് ദീപ്‌കേയെ കരുതല്‍ തടങ്കലിലാക്കാന്‍...

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബെംഗളുരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും....

കൊളുക്കുമലയിൽ ചെന്നൈ സ്വദേശി കൊക്കയിലേക്ക് ചാടി മരിച്ചു; ആത്മഹത്യ പ്രണയനൈരാശ്യം മൂലമെന്ന് സംശയം

കൊളുക്കുമല: കൊളുക്കുമലയില്‍ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 400...