സൈബര്‍ സുരക്ഷ മാര്‍ഗരേഖ നടപ്പാക്കാന്‍ മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ച് കേന്ദ്രം 

ഡല്‍ഹി: വിപിഎന്‍ ചട്ടങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ സൈബര്‍ സുരക്ഷാ മാര്‍ഗരേഖ നടപ്പാക്കാന്‍ വിപിഎന്‍ ദാതാക്കള്‍ക്ക് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചു. സമയപരിധി സെപ്റ്റംബര്‍ 25 വരെയാക്കിയാണ് നീട്ടിയിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അധിക സമയം നല്‍കുന്നത് കമ്പനികള്‍ക്ക് ആശ്വാസമാകും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുമാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അല്ലെങ്കില്‍ സിഇആര്‍ടിഇന്‍ ഐടി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രാജ്യത്തെ സൈബര്‍ സുരക്ഷാ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ദേശീയ ഏജന്‍സിയാണ്. ഉത്തരവിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അംഗീകാരം നല്‍കി. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യമെമ്പാടും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് വിപിഎന്‍. രാജ്യത്തിന്റെ പുതിയ വിപിഎന്‍ നയം പ്രഖ്യാപിച്ചതിന് പിന്നാലെ നോര്‍ഡ്‌വിപിഎന്‍, എക്‌സ്പ്രസ്‌വിപിഎന്‍, തുടങ്ങിയ ജനപ്രിയ വിപിഎന്‍ സേവന ദാതാക്കള്‍ ഇന്ത്യയില്‍ നിന്ന് നെറ്റ്‌വര്‍ക്കുകള്‍ നീക്കം ചെയ്യുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. സൈബര്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ മാസം അവസാനത്തോടെ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തും.

ഉപയോക്താക്കളുടെ വിവരങ്ങള്‍ അഞ്ചു വര്‍ഷം സൂക്ഷിക്കണമെന്ന് വിപിഎന്‍ സേവനദാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശമുണ്ട്. എക്‌സ്പ്രസ്, സര്‍ഫ്ഷാര്‍ക് എന്നീ വിപിഎന്‍ കമ്പനികള്‍ സ്വകാര്യതയില്‍ വീട്ടുവീഴ്ച നടത്തില്ലെന്ന് അറിയിച്ചതിനൊപ്പം ഇന്ത്യയിലെ സെര്‍വറുകള്‍ നിര്‍ത്തി. നോര്‍ഡ് വിപിഎന്‍ കമ്പനികളും രാജ്യത്തെ സെര്‍വര്‍ പിന്‍വലിക്കും വിപിഎന്‍ സേവനങ്ങളുടെ അടിസ്ഥാന തത്വത്തിന് വീപരിതമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണം.

spot_img

Related news

ശനിയാഴ്ച ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; പൊതു മേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും

രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ശനിയാഴ്ച്ച പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ...

‘ഒറ്റപ്പെണ്‍കുട്ടി’ സ്‌കോളര്‍ഷിപ്പ് : നവംബര്‍ 30 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഒറ്റപ്പെണ്‍കുട്ടികള്‍ക്കായുള്ള മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സമയപരിധി നവംബര്‍ 30...

നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കാനുള്ള പ്രധാന നടപടികളില്‍ ഒന്നാണെന്ന അവകാശവാദം ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കാനുള്ള പ്രധാന നടപടികളില്‍ ഒന്നാണെന്ന അവകാശവാദം...

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

അഹമ്മദാബാദ്: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...

രാജ്യത്തെ ടിവി ചാനലുകള്‍ ദിവസവും 30 മിനുട്ട് ദേശീയ താല്‍പ്പര്യമുള്ള പരിപാടി കാണിക്കണം; നിര്‍ദേശവുമായി കേന്ദം

ദില്ലി: രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ക്കുള്ള അപ്‌ലിങ്ക്, ഡൗണ്‍ലിങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2022ന് കേന്ദ്രമന്ത്രിസഭ...

LEAVE A REPLY

Please enter your comment!
Please enter your name here